കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് ലയനം ജൂണ്‍ ആറിന്

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പൂം തമ്മലുള്ള ലയനനീക്കങ്ങള്‍ ശക്തമാകുന്നു. അപ്രേതീക്ഷതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ജൂണ്‍ ആറിന് കോട്ടയത്തുവച്ച് ഇരുഗ്രൂപ്പുകളും ലയിക്കും. സീറ്റു സംബന്ധിച്ച തര്‍ക്കം പിന്നാലെ പരിഹരിക്കുമെന്ന് അറിയുന്നു.

പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുമ്പായി ലയിക്കണമെന്ന ഇരുവിഭാഗത്തെയും നേതാക്കളുടെ അഭിപ്രായപ്രകാരമാണു ജൂണില്‍തന്നെ ലയനസമ്മേളനം നടത്താന്‍ തീരുമാനമായത്. ലയനത്തിന് മുമ്പേ പിജെ ജോസഫ് മന്ത്രിസ്ഥാനം രാജവച്ച് ഇടതുമുന്നണി വിട്ടേയ്ക്കുമെന്നാണ് സൂചന.

പാര്‍ട്ടിയില്‍ കെ.എം. മാണിയായിരിക്കും ഒന്നാമനെന്നും ജോസഫിന് രണ്ടാം സ്ഥാനമായിരിക്കുമെന്നും ധാരണയായിട്ടുണ്ട്. പാര്‍ട്ടിയുടെ പേര് കേരളാകോണ്‍ഗ്രസ് (എം) എന്നാക്കാന്‍ ജോസഫ് സമ്മതം മൂളിയിട്ടുണ്ട്.

മാണി ഗ്രൂപ്പ് 11 സീറ്റിലും ജോസഫ് ഗ്രൂപ്പ് ആറു സീറ്റിലുമാണു കഴിഞ്ഞതവണ മത്സരിച്ചത്. ഇതില്‍ കടുത്തുരുത്തിയില്‍ മാണിജോസഫ് ഗ്രൂപ്പുകള്‍ നേരിട്ട് ഏറ്റുമുട്ടി. മറ്റിടങ്ങളില്‍ ജോസഫ് ഗ്രൂപ്പ് കോണ്‍ഗ്രസ്, ഡിഐസി സ്ഥാനാര്‍ഥികളുമായാണ് ഏറ്റുമുട്ടിയത്.

ഈ സീറ്റുകള്‍ വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയാറാകുമോ എന്നതാണു പുതിയ തലവേദന. കടുത്തുരുത്തി മണ്ഡലം മോന്‍സ് ജോസഫിനു വിട്ടുനല്‍കാന്‍ തയാറാണെന്നു കെ.എം. മാണി സമ്മതിച്ചതായാണറിയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പു ലയനനീക്കം സജീവമായിരുന്നെങ്കിലും പാര്‍ട്ടിയിലെ സ്ഥാനത്തെയും പേരിനെയും ചൊല്ലി ലയനചര്‍ച്ച വഴിമുട്ടുകയായിരുന്നു.

ഇതിനു ശേഷമാണു വീണ്ടും ലയനചര്‍ച്ച സജീവമായത്. ഔദ്യോഗികമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണ് ഇരു വിഭാഗത്തെയും നേതാക്കള്‍ പറയുന്നതെങ്കിലും ലയന തീയതി വരെ തീരുമാനിച്ച ശേഷമാണ് അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് സൂചന.

ഇരുവിഭാഗത്തോടും അടുപ്പം പുലര്‍ത്തി വരുന്ന സമുദായ നേതാക്കളാണു ലയന ചര്‍ച്ചകള്‍ക്കു മധ്യസ്ഥത വഹിച്ചത്. ജോസഫ്മാണി ഗ്രൂപ്പുകള്‍ ലയിക്കാന്‍ തീരുമാനിച്ചതോടെ ജോസഫ് ഗ്രൂപ്പിന്റെ മുന്‍ വര്‍ക്കിംഗ് ചെയര്‍മാനും ഇപ്പോള്‍ പിഎസ്‌സി.മെമ്പറുമായ ഡോക്ടര്‍ കെ.സി ജോസഫ് പിഎസ്‌സി. അംഗത്വം ഒഴിഞ്ഞ് സജീവ രാഷ്ട്രീയത്തിലിറങ്ങുകയാണ്.

നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ജോസഫ് ഗ്രൂപ്പിലെ ഒരുവിഭാഗം ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കേരള കോണ്‍ഗ്രസ് സംസ്‌കാരമുള്ളവര്‍ ഒരു പാര്‍ട്ടിയായി മാറണമെന്നതാണു തങ്ങളുടെ പ്രഖ്യാപിത നയമെന്നും അതിനുള്ള സാധ്യത പ്രായോഗികതലത്തില്‍ ഉരുത്തിരിയുമ്പോള്‍ അത്തരമൊരു നീക്കം നടത്തുമെന്നും കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണി പറഞ്ഞു. ഇരു കേരള കോണ്‍ഗ്രസിന്റേയും നേതൃത്വതലത്തില്‍ യാതൊരു വിധ ആധികാരിക ചര്‍ച്ചയും ഇതുവരെയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X