മാണിയും ജോസഫും രഹസ്യ ചര്‍ച്ച നടത്തി

ഇടതുമുന്നണിയുമായി അഭിപ്രായ വ്യത്യാസമുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ലയനത്തിന് മുന്നോടിയായി ശനിയാഴ്ച രാജി സമര്‍പ്പിക്കാനാണ് പിജെ ജോസഫിന്റെ തീരുമാനം. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ പിജെ ജോസഫ് പങ്കെടുത്തിരുന്നില്ല.
അതേ സമയം കേരളാ കോണ്‍ഗ്രസ് മാണി-ജോസഫ് ലയനം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കെഎം മാണി വ്യക്തമാക്കി. ലയനക്കാര്യവുമായി ബന്ധപ്പെട്ട് കോട്ടയത്ത് വെച്ച് ഇരുവരും രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് അറിയുന്നത്. എന്നാലിത് ഇരുനേതാക്കളും നിഷേധിച്ചു.
ലയനം സംബന്ധിച്ച് നേതൃതലത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് കെഎം മാണി തിരുവനന്തപുരത്ത് പ്രഖ്യാപിച്ച് തൊട്ടു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
അതിനിടെ കേരള കോണ്‍ഗ്രസ് മാണി ജോസഫ് ലയനത്തെ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പ്രമുഖ നേതാക്കള്‍ എതിര്‍ത്തത് ജോസഫ് പക്ഷത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അധികം സീറ്റുകള്‍ നല്‍കില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളെ ആശങ്കയോടെയാണ് ജോസഫ് പക്ഷം കാണുന്നത്.












Click it and Unblock the Notifications