ആത്മഹത്യയ്ക്ക് അനുമതി തേടി നവദമ്പതികള്‍
ജോധ്പുര്‍: ആത്മഹത്യചെയ്യാന്‍ അനുവാദം തേടി നവദമ്പതികള്‍ ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചു. രാജസ്ഥാനിലെ ബാര്‍മെര്‍ ജില്ലയില്‍ നിന്നുള്ള ദമ്പതികളാണ് ജീവന്‍വെടിയാന്‍ അനുമതി തേടിയിരിക്കുന്നത്.
വിവാഹബന്ധം വേര്‍പെടുത്തണമെന്നും അഞ്ചു ലക്ഷം രൂപ പിഴയൊടുക്കണമെന്നും അല്ലെങ്കില്‍ രണ്ടുപേരെയും വധിക്കുമെന്നുമുള്ള നാട്ടുകൂട്ടത്തിന്റെ ഉത്തരവില്‍ മനംനൊന്താണു നവദമ്പതികള്‍ മജിസ്ട്രേറ്റിനു മുന്നിലെത്തിയത്.
നിയമപ്രകാരം വിവാഹം കഴിച്ച ഛത്ര റാമിനെ ഉപേക്ഷിക്കണമെന്നു ഖാമ എന്ന യുവതിക്കു കഴിഞ്ഞ മാര്‍ച്ച് ആറിനാണു നാട്ടുകൂട്ടം നിര്‍ദേശം നല്‍കിയത്. ഛത്ര റാമിനു പകരം മോഖാബ് ഗ്രാമവാസിയായ രേഖാ റാമിനെ ഭര്‍ത്താവായി സ്വീകരിക്കണമെന്നും നാട്ടുകൂട്ടം ആവശ്യപ്പെട്ടിരുന്നു.
2001 ലായിരുന്നു ഛത്രയുമായുള്ള ഖാമയുടെ വിവാഹനിശ്ചയം നടന്നത്. ഖാമയുടെ അമ്മയുടെയുടെയും മുത്തച്ഛന്റെയും സാന്നിധ്യത്തിലായിരുന്നു തീരുമാനം. എന്നാല്‍ 2010 ഫെബ്രുവരിയില്‍ ഖാമയെ സഹോദരന്മാരും മാതൃബന്ധുക്കളും ചേര്‍ന്നു രേഖാ റാമിനൊപ്പം അയച്ചു.
ഛത്രയുടെ സമ്മതത്തോടെയായിരുന്നില്ല രേഖാ റാമുമായുള്ള വിവാഹം. രേഖാ റാമിന്റെ വീട്ടില്‍ ഖാമയെ കയറുകൊണ്ടു ബന്ധിച്ചിരിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
ഇവിടെനിന്നും രക്ഷപ്പെട്ടെത്തിയ ഖാമയെ കഴിഞ്ഞ മാര്‍ച്ചില്‍ ജോധ്പുരില്‍ ഛത്ര റാം ആര്യസമാജത്തിന്റെ ആചാരപ്രകാരം വിവാഹം കഴിച്ചു. ഇതറിഞ്ഞ ഖാമയുടെ സഹോദരന്മാര് പോലീസില്‍ പരാതി നല്കി.
പോലീസ് ഛത്ര റാമിനെ അറസ്റ്റ് ചെയ്തെങ്കിലും ഛത്രയ്ക്കൊപ്പം കഴിയാന്‍ ഖാമ താല്പര്യം പ്രകടിപ്പിച്ചതോടെ പ്രാദേശിക കോടതി ദമ്പതികളെ ഒന്നിച്ചു താമസിക്കാന്‍ അനുവദിച്ചു. അതോടെയാണു ഖാമയുടെ സഹോദരന്മാര് നാട്ടുകൂട്ടത്തെ സമീപിച്ചത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications