വിധി ദിവസവും പാട്ടുംപാടി കസബ്

കോടതി വിധി പറയാനിരിക്കെ ആര്‍തര്‍ റോഡ് ജയിലിലെ തടവറയില്‍ അജ്മല്‍ കസബ് ഒരു സിനിമാപ്പാട്ട് പാടുകയായിരുന്നു. പഴയ ഹിന്ദി ഹിറ്റ് ചിത്രമായ 'നസീബി'ലെ 'ജോണ്‍, ജാനി, ജനാര്‍ദന്‍...' എന്ന പാട്ടാണ് കസബ് പാടിയതെന്ന് ജയിലധികൃതര്‍ പറഞ്ഞു.
വാര്‍ഡന്‍മാര്‍ കോടതിയിലേക്ക് കൊണ്ടുപോകാനെത്തിയപ്പോഴും കസബ് പാട്ടു തുടര്‍ന്നുവത്രേ. തടവറയില്‍ മിക്കപ്പോഴും ശാന്തനായി കാണപ്പെട്ടിരുന്ന കസബ് മേല്‍ക്കൂരയിലേക്ക് കണ്ണുനട്ട് പാട്ടുപാടുന്നത് പതിവാണെന്നും ജയിലധികൃതര്‍ പറഞ്ഞു.
എന്നാല്‍, കോടതി മുറിയില്‍ എത്തുമ്പോള്‍ ഭാവം മാറും. ഇടയ്ക്ക് വികാരവിക്ഷുബ്ധതയില്‍ പൊട്ടിക്കരയും, പിന്നെ പൊട്ടിച്ചിരിക്കും, അട്ടഹസിക്കും, അക്ഷമകാട്ടും ഇതൊക്കെയാണത്രേ കസബിന്റെ പതിവ് രീതി.
വിചാരണയുടെ ആദ്യഘട്ടത്തില്‍ ശാന്തനായാണ് കസബ് കോടതിമുറിയില്‍ പെരുമാറിയത്. എന്നാലത് ഏറെ നാളുകള്‍ നീണ്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും സാക്ഷികള്‍ക്കുമെതിരെ ചീത്ത പറയുന്നത് ഇയാളൊരു പതിവാക്കി. ജയിലധികൃതര്‍ എത്തിച്ച ഭക്ഷണം വലിച്ചെറിഞ്ഞ് മട്ടണ്‍ ബിരിയാണി ആവശ്യപ്പെട്ട സംഭവവുമുണ്ടായി.
വി്ദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തി ജീഹാദ് ജീവിതലക്ഷ്യമാക്കിയ യുവാവാണ് കസബ്. എന്നാല്‍ വീട്ടിലെ ദാരിദ്ര്യമാണ് കസബിനെ ഭീകരനാക്കിയതെന്നും വാദമുണ്ട്. 1987ല്‍ ജനിച്ച കസബ് കസായ് (അറവ് തൊഴിലാക്കിയ) ജാതിയില്‍പ്പെട്ടവനാണ്.
പിതാവ് ഗ്രാമത്തില്‍ തട്ടുകട നടത്തിവന്നിരുന്നു. അമ്മയുടെ പേര് നൂര്‍. കുടുംബത്തിലെ അഞ്ചുമക്കളില്‍ കസബ് മൂന്നാമനാണ്. ദാരിദ്ര്യം മൂലം 2000ല്‍ സ്‌കൂള്‍ പഠനം നിര്‍ത്തി. പിന്നീട് ലാഹോറില്‍ ഒരു പുണ്യകേന്ദ്രത്തിനു സമീപം താമസിച്ച് തൊഴില്‍ ചെയ്യാന്‍ തുടങ്ങി. 2005ല്‍ വീട്ടില്‍ മടങ്ങി എത്തി. പിന്നീട് മാതാപിതാക്കളോട് വഴക്കിട്ട് ഒരിക്കലും വീട്ടിലേക്കില്ലെന്നുറപ്പിച്ച് പുറപ്പെട്ടുപോയി.
ആ പോക്കില്‍ ചെറുകിട ക്രിമിനലുകളുടെ കൂട്ടുകെട്ടില്‍പ്പെട്ടു. ഈ സംഘം പിന്നീട് സായുധകവര്‍ച്ചയിലേക്ക് മാറി. ഇക്കാലത്ത് ആയുധം വാങ്ങാന്‍ റാവല്‍പിണ്ടിയില്‍ എത്തുമ്പോഴാണ് കസബ് ലഷ്‌കര്‍ഇതൊയ്ബയുടെ വലയില്‍പ്പെട്ടത്.
അവിടെ ലഷ്‌കര്‍ വിതരണം ചെയ്ത ലഘുലേഖ കണ്ട് സംഘടനയില്‍ ചേരാന്‍ തീരുമാനിച്ചു. അവരുടെ പുതിയ റിക്രൂട്ടായി മാറി. വൈകാതെ കസബ് ലഷ്‌കറിന്റെ വിശ്വസ്തഭടനായി മാറി. കശ്മീരില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള കെട്ടിച്ചമച്ച കഥകള്‍ ഉള്ള വീഡിയോ ഫിലിമുകള്‍ കാട്ടി കസബിന്റെ മനസ്സില്‍ ഇന്ത്യയോടുള്ള പക വര്‍ധിപ്പിച്ചു.
കുടുംബത്തെ മുഴുവന്‍ നോക്കിക്കൊള്ളാമെന്ന് ലഷ്‌കര്‍ അയാള്‍ക്ക് വാഗ്ദാനവും നടത്തി.ചാവേറിനടുത്ത സകല പോരാട്ടമുറകളിലും വൈദഗ്ധ്യം നേടിയ കസബിനെ ഒടുക്കം മുംബൈയിലെ ചാവേറാകാന്‍ ലഷ്‌കര്‍ തിരഞ്ഞെടുക്കുകയായിരുന്നു.












Click it and Unblock the Notifications