കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി തോമസിന് സിപിഎമ്മിന്റെ പച്ചക്കൊടി

  • By Lakshmi
Google Oneindia Malayalam News

CPM Flag
ദില്ലി: കേരള കോണ്‍ഗ്രസ്(ജെ) ചെയര്‍മാന്‍ പി.ജെ ജോസഫ് ഉള്‍പ്പെടെയുളളവര്‍ ഇടതുമുന്നണിമുന്നണി വിട്ട സാഹചര്യത്തില്‍ പി.സി തോമസ്ഗ്രൂപ്പിനെ ഒപ്പം നിര്‍ത്താന്‍ സിപിഎംസംസ്ഥാന ഘടകത്തിന് ദേശീയനേതൃത്വം അനുമതി നല്‍കി.

ചൊവ്വാമുതല്‍ ദില്ലിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിക്കു മുന്നോടിയായി ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗത്തില്‍ രാഷ്ട്രീയസാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടയിലാണു കേരളാകോണ്‍ഗ്രസ് വിഷയവും ചര്‍ച്ചയ്ക്കുവന്നത്.

പി.ജെ ജോസഫിനു പകരം സുരേന്ദ്രന്‍പിളളയെ മന്ത്രിയാക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കാനുളള അധികാരം കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിനു വിട്ടുകൊടുത്തിരിക്കുകയാണ്. ജോസഫ് മുന്നണി വിട്ടു പോയത് യുഡിഎഫില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതിനാല്‍ ഈ സാഹചര്യം രാഷ്ട്രീയമായി ഉപയോഗിക്കാനും നേതൃത്വം സംസ്ഥാന ഘടകത്തിനു നിര്‍ദേശം നല്‍കി.

മുന്നണിയില്‍ തുടരുന്നതിനെക്കുറിച്ച് പി.സി തോമസ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി നേരത്തേ ചര്‍ച്ച ചെയ്തിരുന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായിരുന്നില്ല.

ജോസഫ് മുന്നണിയും മന്ത്രിസഭയും വിട്ടുപോകാനുളള യഥാര്‍ഥ കാരണങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാന്‍ സി.പി.എം.നേതൃത്വം പിസി തോമസിന് നിര്‍ദ്ദേശം നല്‍കും.

കേരളാ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചനെ നിയമിക്കാന്‍ തീരുമാനമുണ്ടായെങ്കിലും കേന്ദ്രകമ്മിറ്റിയുടെ എതിര്‍പ്പു മൂലം തിരുത്തേണ്ടിവന്നതിനാലാണ് പി.സി. തോമസ് വിഭാഗത്തിന്റെ കാര്യത്തില്‍ കേന്ദ്രാനുമതിയ്ക്കുശേഷം മതി നീക്കങ്ങള്‍ എന്ന് സംസ്ഥാന ഘടകം തീരുമാനിച്ചത്.

എല്‍ഡിഎഫിനൊപ്പമുള്ളവരെ കൂടെനിര്‍ത്തുകതന്നെയാണു വേണ്ടതെന്ന് പിബി യോഗത്തിനുശേഷം എം.കെ. പന്ഥെ പറഞ്ഞു. കേരള കോണ്‍ഗ്രസ് (ജെ) പിരിഞ്ഞുപോയതുകൊണ്ട് എല്‍ഡിഎഫിലല്ല, യുഡിഎഫിലാണു പ്രശ്‌നം.മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ സംശയംവേണ്ട, ശുഭാപ്തി വിശ്വാസം മതിയെന്നു- പിണറായി വിജയനും പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X