നിത്യാനന്ദയ്‌ക്കെതിരെ 3സ്ത്രീകള്‍ മൊഴി നല്‍കി

നിത്യാനന്ദയുടെ പീഡനത്തിനിരയായ മൂന്ന് സ്ത്രീകള്‍ സിഐഡിയ്ക്ക്് നേരിട്ട് മൊഴി നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ അറിയപ്പെടുന്നവരായതുകൊണ്ടാണ് ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് സിഐഡി വിഭാഗം ഡിഐജി ചരണ്‍ റെഡ്ഡി അറിയിച്ചു.
നിത്യാനന്ദയ്‌ക്കെതിരെ മൊഴി നല്‍കുന്നവര്‍ക്ക് വന്‍ മാധ്യമ ശ്രദ്ധയാണ് ലഭിക്കുന്നത്. ഇക്കാരണംകൊണ്ടാണ് നടി രഞ്ജിതയും പൊതുവേദിയില്‍ വരാത്തത്. അവര്‍ക്ക് മാധ്യമങ്ങളെ പേടിയാണ്- അദ്ദേഹം പറഞ്ഞു.
ബിദദിയിലെ ആശ്രമത്തില്‍നിന്നും കണ്ടെടുത്ത സി.ഡി.കളുടെ പ്രാഥമിക റിപ്പോര്‍ട്ട് ഫോറന്‍സിക് ലാബില്‍നിന്നും ലഭിച്ചിട്ടുണ്ടെന്നും പുരുഷനല്ലെന്ന നിത്യാനന്ദയുടെ വാദം ലൈംഗികപീഡനക്കേസിനെ ബാധിക്കില്ലെന്നും സിഐഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
നടി രഞ്ജിത കൂടാതെ മറ്റു മൂന്നു സ്ത്രീകളുടെ വീഡിയോ ദൃശ്യങ്ങളും സിഐഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇവരില്‍നിന്നും രഹസ്യമായി മൊഴിയെടുത്തിട്ടുണ്ട്. നിത്യാനന്ദയുടെ വിദേശ സാമ്പത്തിക ഉറവിടങ്ങളുടെ കാര്യത്തില്‍ അന്വേഷണം നടത്തേണ്ടത് കേന്ദ്രസര്‍ക്കാറാണെന്ന് ചരണ്‍ റെഡ്ഡി പറഞ്ഞു.
രാമനഗരം മജിസ്‌ട്രേട്ട് കോടതിയുടെ അനുവാദത്തോടെ സിഐഡി സംഘം നിത്യാനന്ദയെ കഴിഞ്ഞദിവസം വീണ്ടും ചോദ്യംചെയ്തു. രാമനഗരം സബ്ജയിലില്‍വെച്ച് നടന്ന ചോദ്യംചെയ്യലില്‍ വിവിധ ധ്യാന ക്യാമ്പുകളില്‍നിന്നായി 39 കോടി രൂപ സ്വരൂപിച്ചതായി നിത്യാനന്ദ മൊഴി നല്‍കിയിട്ടുണ്ട്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി സംഘടിപ്പിച്ച ഒമ്പത് ക്യാമ്പുകളില്‍നിന്നാണ് ഇത്രയും തുക സ്വരൂപിച്ചതത്രേ.












Click it and Unblock the Notifications