വീരേന്ദ്രകുമാര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു

ദളിന്റെ പേരില്‍ വീരന്‍ പക്ഷം പ്രവര്‍ത്തിക്കരുതെന്ന് ഗൗഡ പക്ഷം നിലപാടെടുത്തിരുന്നു. ദള്‍ എന്നപേരില്‍ വീരന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നതിനെതിരെ ഉവര്‍ തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്നാണു വീരന്‍പക്ഷം പുതിയ പേരു സ്വീകരിക്കുന്നത്. 'നെല്‍കറ്റയേന്തിയ കര്‍ഷക സ്ത്രീ'യുടെ ചിഹ്നം ഗൗഡപക്ഷത്തിന്റെതാണെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീരന്‍ പക്ഷംപുതിയ ചിഹ്നവും സ്വീകരിക്കേണ്ടിവരും.
ഓഗസ്റ്റില്‍ കോഴിക്കോട്ട് നടത്തുന്ന പ്രകടനത്തോടെ പുതിയ രാഷ്ട്രീയപാര്‍ട്ടിപ്രഖ്യാപിക്കാനാണ് നേതൃത്വം തയ്യാറെടുക്കുന്നത്.
വീരേന്ദ്രകുമാര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ വീരന്‍പക്ഷ എംഎല്‍എമാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സിപിഎം ശ്രമിച്ചേയ്ക്കും. എന്നാല്‍, നിയമസഭാകക്ഷിയിലെ ഭൂരിഭാഗവും ഒപ്പം നിന്നതിനാല്‍ നിയമക്കുരുക്കില്‍ നിന്ന് പുറത്തുകടക്കാനാകുമെന്നാണു വീരന്‍പക്ഷത്തിന്റെ കണക്കുകൂട്ടല്‍.
സിപിഎം നടപടിയ്ക്ക് മുതിര്‍ന്നാല്‍ പുതിയപാര്‍ട്ടിയില്‍ ചേരാതെ വീരന്‍പക്ഷ എംഎല്‍എമാര്‍ വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
എംഎല്‍എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ സ്പീക്കറാണ് അന്തിമനിലപാടെടുക്കുക എന്നതും യുഡിഎഫില്‍ ചേര്‍ന്ന വീരന്‍പക്ഷത്തിനു തലവേദനയായേയ്ക്കും.
പിളര്‍പ്പിനെത്തുടര്‍ന്നു മൂന്ന് എംഎല്‍എമാര്‍ വീരേന്ദ്രകുമാറിനൊപ്പവും രണ്ടുപേര്‍ എതിര്‍പക്ഷത്തുമാണ്. ഇവരുടെ നിലപാടും ചര്‍ച്ചയാകാനിടയുണ്ട്.












Click it and Unblock the Notifications