കുടുംബത്തിലെ 3സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊന്നു
റോഹ്തക്: ഹരിയാനയിലെ ജിന്‍ഡ് ജില്ലയിലെ ഒരു കുടുംബത്തിലെ മൂന്നു സ്ത്രീകളെ മോഷ്ടാക്കള്‍ മാനഭംഗപ്പെടുത്തിയശേഷം കൊന്നു.
മറ്റു കുടുംബാംഗങ്ങള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പൊലീസിന്റെയും ഗോത്ര പഞ്ചായത്തിന്റെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പരാതി പിന്‍വലിച്ചു. ഞായറാഴ്ചരാത്രിയിലാണ് സംഭവം നടന്നത്.
30വയസ്സുള്ള സ്ത്രീയും പതിനഞ്ചും പത്തും വയസ്സ് പ്രായമുള്ള കുട്ടികളുമാണ് കൊല്ലപ്പെട്ടത്. സംഭവം പ്രശ്‌നമായതിനെത്തുടര്‍ന്ന് പൊലീസ് പിന്നീട് സ്ഥലവാസികളായ മൂന്ന് യുവാക്കളെ അറസ്റ്റുചെയ്തിട്ടുണ്ട്.
രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ഇവരെ കാലത്ത് രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്ന നിലയിലാണ് ക്‌ണ്ടെത്തിയത്. ഇതില്‍ 30വയസ്സുള്ള സ്ത്രീ വിവാഹിതയാണ്. ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇവര്‍.
ആക്രമണത്തില്‍ നിന്നും ഒരാണ്‍കുട്ടി രക്ഷപ്പെട്ടിട്ടുണ്ട്. വീട്ടില്‍ മറ്റുള്ളവര്‍ മുകളിലത്തെ നിലയിലാണ് ഉറങ്ങിയിരുന്നത്.
മരിച്ചവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട രണ്ട് പൊലീസുകാര്‍ക്കെതിരെയും നടപടിയുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications