Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊളിറ്റിക്കല്‍ സെക്രട്ടറി;സിപി മതിയെന്ന് പാര്‍ട്ടി

തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമേല്‍ കടുത്ത സമ്മര്‍ദ്ദം. ആസൂത്രണ ബോര്‍ഡംഗം സി.പി നാരായണനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാനാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിര്‍ദ്ദേശമുയര്‍ന്നിരിക്കുന്നത്.

പുതിയ ആളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നാരായണനെത്തന്നെ പരിഗണിക്കണമെന്ന് സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സി.പി നാരായണനെ നിയമിക്കുന്ന കാര്യം സെക്രട്ടേറിയറ്റിന്റെ തീരുമാനമായി സംസ്ഥാന സമിതിയോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

എന്നാല്‍, ഇക്കാര്യത്തില്‍ വി.എസ്. എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.ഓഫീസ് സ്റ്റാഫ് നിയമനം സംബന്ധിച്ചു മുഖ്യമന്ത്രിയുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്നു കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശമുള്ളതിനാല്‍ സെക്രട്ടേറിയറ്റിന് കൂടുതല്‍ കടുംപിടുത്തം നടത്തുക അസാധ്യവുമാണ്. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എന്തായിരിക്കും എന്നതു സംബന്ധിച്ച് അവ്യക്തതയുണ്ട്.

ഇതുകൂടാതെ കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം നേതാവ് വി. സുരേന്ദ്രന്‍പിള്ളയെ മന്ത്രിയാക്കാന്‍ സെക്രട്ടേറിയറ്റില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ പിള്ളയ്ക്ക് പൊതുമരാമത്ത് വകുപ്പു നല്‍കേണ്ടെന്നാണ് തീരുമാനമെന്നറിയുന്നു. എന്‍സിപിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താനും ഏകദേശതീരുമാനമായിട്ടുണ്ട്.

തെറ്റുതിരുത്തല്‍ രേഖ, പൊതുരാഷ്ട്രീയ സാഹചര്യം, എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ മുഖ്യമന്ത്രിക്കെതിരേ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മന്ത്രിമാരുടെ ചില ഓഫീസ് ജീവനക്കാര്‍ വഴിവിട്ടു പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും യോഗത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+