കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാക്കള്‍ക്ക് 30 ശതമാനം സീറ്റുവേണമെന്ന് രാഹുല്‍

  • By Lakshmi
Google Oneindia Malayalam News

Rahul Gandhi
ദില്ലി: കേരളത്തിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 30ശതമാനം(മൂന്നില്‍ ഒന്ന്) സീറ്റുകള്‍ യുവാക്കള്‍ക്കു നീക്കിവയ്ക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി.

എന്നാല്‍ ഇത്തരത്തിലൊരു രാഷ്ട്രീയ പരീക്ഷണം നടത്താന്‍ കഴിയില്ലെന്ന് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കേരളത്തില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചരിക്കുന്നത്. എഴുപതു ശതമാനം സീറ്റില്‍ വനിതകള്‍ക്കും പോഷകസംഘടനകള്‍ക്കും അര്‍ഹമായ പരിഗണന കൊടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസിന്റെ പ്രായപരിധിയിലുള്ള നിലവിലെ സാമാജികര്‍ക്കു തുടര്‍ന്നും സീറ്റ് നല്‍കും. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരില്‍നിന്നാണു നിയമസഭാ സ്ഥാനാര്‍ഥികളെ കണ്ടെത്തുക. സംഘടനാ തിരഞ്ഞെടുപ്പു പൂര്‍ത്തിയാകുമ്പോള്‍ ബൂത്ത് തലംമുതല്‍ സംസ്ഥാന തലംവരെ 1500ല്‍പരം ഭാരവാഹികളുണ്ടാവും. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവര്‍ക്കും മത്സരിച്ചു തോറ്റവര്‍ക്കും സീറ്റില്ല.

ഇവര്‍ക്കു സംഘടനാ നടത്തിപ്പില്‍ പരിശീലനം നല്‍കും. പരിശീലനകാലത്തെ മികവായിരിക്കും ടിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡം.ബൂത്ത്, മണ്ഡലം, നിയമസഭാ മണ്ഡലം, ലോക്‌സഭാ മണ്ഡലം, സംസ്ഥാനം എന്നീ തലങ്ങളിലാണു യൂത്ത് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ്.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനു മുന്‍പു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മൂന്നിലൊന്നു യുവപ്രാതിനിധ്യത്തിനുവേണ്ടി രാഹുല്‍ വാദിച്ചിരുന്നു. യുവാക്കള്‍ക്കു താരതമ്യേന മെച്ചപ്പെട്ട പ്രാതിനിധ്യം ഉറപ്പാക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X