കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപദ്രവിച്ച് മതിയാകുന്പോള്‍ പറയണം: സുരേഷ് കുമാര്‍

  • By Lakshmi
Google Oneindia Malayalam News

K Suresh Kumar IAS
തിരുവനന്തപുരം: വീണ്ടും വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ഉപദ്രവങ്ങള്‍ക്കെതിരെ കെ സുരേഷ് കുമാര്‍ ഐഎഎസ് മന്ത്രിമാര്‍ക്ക് കത്തെഴുതൊനൊരുങ്ങുന്നു. ചില മാധ്യമസുഹൃത്തുക്കളോടാണ് സുരേഷ് കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്നെ ഉപദ്രവിച്ചു മടുക്കുമ്പോള്‍ പറയണമെന്ന് വ്യക്തമാക്കിക്കൊണ്ട് സഹകരണ മന്ത്രി ജി സുധാകരനും ആഭ്യന്തര ന്ത്രി കോടിയേരി ബാലകൃഷ്ണും കത്തെഴുതാനാണ് സുരേഷിന്റെ തീരുമാനം.

സുരേഷ്‌കുമാറിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കത്ത്. ഇതിനിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യം ബോധിപ്പിക്കാനും സുരേഷ് ശ്രമിക്കുന്നുണ്ട്

താന്‍ ദളിതനായതുകൊണ്ടാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് കരുതുന്നില്ലെന്നാണ് സിപിഎം വിഭാഗീയതയ്ക്ക് നിരന്തരം ഇരയാകുന്ന സുരേഷ് പറയുന്നത്.

സര്‍ക്കാരിന്റെ ആദ്യ കാലങ്ങളില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്നു സുരേഷ്‌കുമാര്‍. മൂന്നാര്‍ ദൌത്യസംഘം തലവനായതോടെയാണ് അദ്ദേഹം വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടത്.

സുരേഷ് കുമാറിനെതിരെ മൂന്നാര്‍ ദൌത്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്. സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് എം ഡിയായിരുന്ന കാലത്ത് അഴിമതി നടത്തിയെന്നാരോപിച്ചാണു ഇപ്പോള്‍ സുരേഷ്‌കുമാറിനെ സസ്‌പെന്‍ഷന്റ് ചെയ്യണമെന്ന് ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X