ചര്‍ച്ചയാകാമെന്ന് കേന്ദ്രം; മാവോവാദികള്‍ തള്ളി

ദന്തെവാഡയില്‍ 12 പൊലീസുകാരടക്കം 36 പേരെ കൊലപ്പെടുത്തിയതിന്റെ തൊട്ടു പിന്നാലെയാണ് കേന്ദ്രം ഒരിക്കല്‍ക്കൂടി ചര്‍ച്ചാ നിര്‍ദേശം മുന്നോട്ടുവച്ചത്. അക്രമം അവസാനിപ്പിയ്ക്കാമെന്ന് പ്രഖ്യാപിച്ചാല്‍ പൊലീസ് നടപടികളും തല്‍ക്കാലത്തേക്കു നിര്‍ത്താമെന്ന് ചിദംബരം പറഞ്ഞു.
'അക്രമം നിര്‍ത്തുന്നുവെന്ന് മാവോവാദികള്‍ പ്രഖ്യാപിക്കണം. എങ്കില്‍ സര്‍ക്കാര്‍ പ്രതികരിക്കും. മാവോവാദികളുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ തീയതിയും സമയവും സ്ഥലവും അറിയിക്കും. അവര്‍ ആഗ്രഹിക്കുന്ന ഏത് വിഷയവും സര്‍ക്കാരുമായി ചര്‍ച്ചചെയ്യാം'' ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
മാവോവാദികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ ആ കാലയളവില്‍ അവര്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരു സേനാ നടപടികളും സ്വീകരിക്കില്ല. മാവോവാദി ക്യാമ്പുകള്‍ക്കോ ഒളിത്താവളങ്ങള്‍ക്കോ നേരേ പോലീസ് നടപടി ഉണ്ടാവില്ല ആഭ്യന്തര മന്ത്രി ഉറപ്പുനല്‍കി.
എന്നാല്‍ അക്രമം നിര്‍ത്തുന്ന കാര്യത്തില്‍ മാവോവാദികള്‍ തികഞ്ഞ ആത്മാര്‍ഥത പുലര്‍ത്തണം. സ്ഥലവും തീയതിയും സമയവുമൊക്കെ നിശ്ചയിക്കാം. അതുവരെ സ്‌കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍, വൈദ്യുത നിലയങ്ങള്‍, ടെലിഫോണ്‍ ടവറുകള്‍-ലൈനുകള്‍ തുടങ്ങിയവ ആക്രമിക്കരുത് - ചിദംബരം നിര്‍ദേശിച്ചു. ദന്തെവാഡ ആക്രമണം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വിളിച്ച ഉന്നതതല യോഗത്തിലും ചര്‍ച്ച നടത്താനുള്ള ശ്രമം തുടരണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്.
എന്നാല്‍ തങ്ങള്‍ക്ക് എതിരായ 'ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട്' നടപടി നിര്‍ത്തിവെക്കാതെ യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് മാവോവാദി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.












Click it and Unblock the Notifications