കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ഹൈക്കമാന്റ് മുരളിയുടെ വിളികേട്ടു

  • By Lakshmi
Google Oneindia Malayalam News

K Muraleedharan
തിരുവനന്തപുരം: ഒടുവില്‍ കെ മുരളീധരന്റെ പരിശ്രമത്തിന് ഫലംമുണ്ടാകുന്നുവെന്ന് സൂചന, നിരന്തരമായ അപേക്ഷകള്‍ക്കും ഏറ്റുപറച്ചിലുകള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസിന്റെ കവാടം മുരളിയ്ക്ക് മുന്നില്‍ തുറക്കുന്നു.

മുരളിയെ തിരിച്ചെടുക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചുകഴിഞ്ഞുവെന്നാണ് സൂചനകള്‍. കേന്ദ്രനേതൃത്വത്തിലേയ്ക്കായിരിക്കും മുരളിയെ ക്ഷണിക്കുന്നതെന്നാണ് അറിയുന്നത്.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചില സാങ്കേതിക തടസങ്ങള്‍ ഉള്ളതിനാലാണ് അദ്ദേഹത്തെ കേന്ദ്രനേതൃത്വത്തിലേക്ക് ക്ഷണിക്കുന്നത് എന്നാണ് സൂചന. ഐഐസിസി ജനറല്‍ സെക്രട്ടറിയായാരിക്കും തിരിച്ചെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് മാസം 31ന് മുരളീധരന്‍ എ ഐ സി സി നേതാക്കളെ കാണാന്‍ ദില്ലിയ്ക്ക് പോകുന്നുണ്ട്. എ ഐ സി സി സെക്രട്ടറി മൊഹ്‌സിന കിദ്വായി, എ കെ ആന്റണി തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്യും. ഇതിന്റെ തുടര്‍ച്ച ആയിട്ടായിരിക്കും മുരളിയുടെ കോണ്‍ഗ്രസ് പ്രവേശനമുണ്ടാവുക.

സംസ്ഥാനത്ത് കെ പി സി സി നേതൃത്വം ആണ് പ്രധാനമായും മുരളിയുടെ കോണ്‍ഗ്രസ് പ്രവേശത്തിന് തടസം നില്ക്കുന്നതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് മുരളിയെ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിലേക്ക് ഉയര്‍ത്തി പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ എ ഐ സി സി ഒരുങ്ങുന്നത്.

കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ശേഷം കെ.കരുണാകരന്റെ ഏറ്റവും വലിയ പരിശ്രമം മുരളിയെ തിരികെയെത്തിയ്ക്കാന്‍ വേണ്ടിയായിരുന്നു. ഇതിനായി അദ്ദേഹം ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.

ഇതിനിടെ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയ മുരളീധരന്‍ പിതാവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X