കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎമ്മിന്റെ സൃഷ്ടാവ് അന്തരിച്ചു

  • By Ajith Babu
Google Oneindia Malayalam News

nventor of ATM dies at 84 in Scotland‎
ലണ്ടന്‍: ചോദിയ്ക്കുന്പോള്‍ കൃത്യമായി പണമെണ്ണി തരുന്ന എടിഎമ്മിന്റെ (ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീന്‍) ആശയം ലോകത്തിന് നല്‍കിയ ജോണ്‍ ഷെപ്പേര്‍ഡ് ബാരണ്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്‌കോട്‌ലാന്‍ഡില്‍ വച്ചായിരുന്നു അന്ത്യം.

കാശിട്ടാല്‍ ചോക്ലേറ്റ് ലഭിക്കുന്ന വെന്‍ഡിങ് മെഷിനുകളില്‍ നിന്നാണ് എടിഎം എന്ന ആശയം ബാരണിന്റെ തലയില്‍ ഉദിച്ചത്. ഒരു ദിവസം ബാങ്കില്‍ വൈകിയെത്തിയതു കാരണം കാശെടുക്കാന്‍ സാധിയ്ക്കാതെ വന്നപ്പോഴാണ് ബാരണ്‍ ഇങ്ങനെയൊരു യന്ത്രത്തിന്റെ സാധ്യതകളെക്കുറിച്ച് ആലോചിച്ചത്

സംഗതി ഉടന്‍ തന്നെ യബാരണ്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. അങ്ങനെ ലണ്ടനിലെ ബാര്‍ക്ലേസ് എന്‍ഫീല്‍ഡ് ബാങ്കില്‍ 1967, ജൂണ്‍ 27ന് ലോകത്തിലെ ആദ്യ എ.ടി.എം പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യകാല എടിഎമ്മുകളില്‍ പ്ലാസ്റ്റിക് കാര്‍ഡുകള്‍ക്ക് പകരം കാര്‍ബണ്‍ 14 എന്ന റേഡിയോ ആക്ടീവ് പദാര്‍ത്ഥം പൂശിയ ചെക്കുകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് പ്ലാസ്റ്റിക് കാര്‍ഡുകള്‍ നിലവില്‍ വ്ന്നത്.

എ.ടി.എം കാര്‍ഡുപയോഗിക്കുമ്പോള്‍ ആവശ്യമുള്ള പിന്‍ നമ്പര്‍ നാലക്കമാക്കി മാറ്റുന്നതിലും ബാരണിന് പങ്കുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയായ കരോലിന് ആറക്ക മിലിറ്ററി നമ്പറില്‍ നാലക്കം മാത്രമെ ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നുള്ളു എന്ന നിരീക്ഷണമാണ് നാലക്ക പിന്‍ നമ്പര്‍ എന്ന ആശയത്തിന് വഴി തെളിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X