ബാബറി മസ്ജിദ്: സിബിഐ ഹര്‍ജി തള്ളി
ലഖ്‌നൊ: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 19 സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയുള്ള ക്രിമിനല്‍ നടപടി തുടരാന്‍ അനുവദിക്കണമെന്ന സിബിഐയുടെ ആവശ്യം അലഹാബാദ് ഹൈക്കോടതി തള്ളി.

അദ്വാനി അടക്കമുള്ള 20 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടി ഉപേക്ഷിച്ച പ്രത്യേകകോടതി നടപടിയ്‌ക്കെതിരെ സിബിഐ നല്‍കിയ റിവ്യൂ ഹര്‍ജിയാണ് ഹൈക്കോടതിയുടെ ലഖ്‌നൊ ബഞ്ച് തള്ളിയത്. കേസില്‍ അദ്വാനി, ജോഷി, ഉമാഭാരതി, കല്യാണ്‍സിംഗ്, അശോക് സിംഗാള്‍ തുടങ്ങിയവര്‍ക്കെതിരെ നടപടികള്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം.
1992 ഡിസംബര്‍ ആറിന് ബാബറി പള്ളി പൊളിച്ച കേസില്‍ ഗൂഡാലോചന, പ്രകോപനപരമായ പ്രസംഗം, അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ ആദ്യം ചുമത്തിയിരുന്നത്.
എന്നാല്‍ കീഴ്‌ക്കോടതിയുടെ നിഗമനങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കുന്ന യാതൊന്നും കണ്ടെത്താനായില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൌ ബെഞ്ചിന്റെ 44 പേജുള്ള ഉത്തരവില്‍ വ്യക്തമാക്കി.












Click it and Unblock the Notifications