കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂറിസ്റ്റുകള്‍ തെറിപ്പാട്ട് പാടിയെന്ന് ആദിവാസികള്‍

  • By Lakshmi
Google Oneindia Malayalam News

പാലക്കാട്: ആദിവാസി സ്ത്രീകളുടെ നൃത്തം കാണണമെന്ന് വിനോദസഞ്ചാരികള്‍ ശാഠ്യം പിടിച്ചതാണ് സൈലന്റ് വാലി വനത്തിലെ റിസോര്‍ട്ടില്‍ ശനിയാഴ്ച രാത്രിയുണ്ടായ സംഭവങ്ങള്‍ക്ക് കാരണമെന്ന് സൂചന.

ആദിവാസി ഊരിന് ഒത്തനടുക്കായിട്ടാണ് റിസോര്‍്ട്ട് പണിതിരിക്കുന്നത്, ഊരിലേക്കിറങ്ങിയ സഞ്ചാരികള്‍ തങ്ങളുടെ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നില്‍ തെറിപ്പാട്ട് പാടിയെന്നും അതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നുമാണ് ആദിവാസികള്‍ പറയുന്നത്.

എന്നാല്‍ പ്രശ്‌നം പരിഹരിക്കാനായി സ്ഥലത്തെത്തിയ അഗളിപോലീസ് ശല്യക്കാരായ വിനോദസഞ്ചാരികളെ അറസ്റ്റുചെയ്യുകയാണെന്ന വ്യാജേന ജീപ്പില്‍ക്കയറ്റി രക്ഷപ്പെടുത്തുകയായിരുന്നെന്ന് ആദിവാസി പ്രതിനിധികള്‍ ആരോപിച്ചു.

സൈലന്റ്‌വാലിവനത്തിന്റെ കരുതല്‍മേഖലയില്‍ വീരന്നൂര്‍ ഊരിലാണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ശനിയാഴ്ച വൈകീട്ടാണ് വിനോദസഞ്ചാരികളുടെ സംഘം ഇവിടെ എത്തിയത്. സന്ധ്യയായപ്പോള്‍ മദ്യപിച്ച് ബഹളമുണ്ടാക്കാന്‍ തുടങ്ങിയ സഞ്ചാരികള്‍ പിന്നീട് ഊരിലേക്കിറങ്ങുകയായിരുവത്രേ.

ആദിവാസി യുവാക്കള്‍ സംഘടിച്ച് വിനോദസഞ്ചാരികള്‍ക്കുനേരെ തിരിഞ്ഞപ്പോഴാണ് അവര്‍ തിരികെ റിസോര്‍ട്ടിലേക്കു തിരികെകയറാന്‍ തയ്യാറായത്.

ക്ഷുഭിതരായ ആദിവാസികള്‍ ഒന്നടങ്കം റിസോര്‍ട്ട് വളഞ്ഞു. റിസോര്‍ട്ടിനുമുന്നിലെ റോഡ് കരിങ്കല്ലും മറ്റും നിരത്തി ഉപരോധിക്കുകയും ചെയ്തു. അര്‍ധരാത്രിവരെ റിസോര്‍ട്ടിന്റെ ഗേറ്റിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയ ആദിവാസികള്‍ ഒടുവില്‍ അഗളി സി.ഐ. റോക്കി നേരിട്ടുചെന്ന് ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് പിരിഞ്ഞുപോയത്.

ശല്യക്കാര്‍ക്കെതിരെ രാവിലെതന്നെ കേസെടുക്കാമെന്ന് സി.ഐ. ഉറപ്പുതന്നിരുന്നെന്ന് ആദിവാസി പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ ഞായറാഴ്ച രാവിലെ 10ന് റിസോര്‍ട്ടിന് മുന്നിലെത്തിയ സി.ഐ. ശല്യക്കാരായ സഞ്ചാരികളെ അറസ്റ്റുചെയ്ത് കൊണ്ടുപോവുകയാണെന്ന് ആദിവാസികളെ അറിയിച്ച് അവരെ കൊണ്ടുപോയി കേസെടുക്കാതെ വഴിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണ് ആരോപണം.

റിസോര്‍ട്ട് മാത്രമല്ല, റിസോര്‍ട്ടിന് മുന്നിലുള്ള 60 മീറ്റര്‍ റോഡും ആദിവാസിഭൂമിതന്നെയാണെന്ന് ഊരുകാര്‍ അവകാശപ്പെടുന്നു. റോഡ് ഇനിമേലില്‍ റിസോര്‍ട്ടുകാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിലപാടിലാണ് അവര്‍. എന്നാല്‍ റിസോര്‍ട്ടില്‍ ശനിയാഴ്ചരാത്രി വന്നത് 14 കുടുംബങ്ങളായിരുന്നെന്നും അവര്‍ കുഴപ്പക്കാരല്ലെന്നുംകണ്ടാണ് വിട്ടയച്ചതെന്നും അഗളി സി.ഐ. അറിയിച്ചു.

ആദിവാസി സമൂഹത്തിന്റെ സൈ്വരജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന അനധികൃത റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. രംഗത്തുവന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X