കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടമ്മയുടെ വെട്ടേറ്റ മോഷ്ടാവ് ഗുരുതരാവസ്ഥയില്‍

  • By Lakshmi
Google Oneindia Malayalam News

രാജകുമാരി: അര്‍ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ മോഷ്ടാവ് വീട്ടമ്മയുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍. വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ടു യുവാക്കളില്‍ ഒരാളെയാണ് വീട്ടമ്മ വെട്ടി പരുക്കേല്‍പ്പിച്ചത്.

മഞ്ഞക്കുഴി സ്വദേശി സിജോ അഗസ്റ്റിനാ(23)ണു വെട്ടേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജകുമാരി സ്വദേശി മജു (23)വാണ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്നത്.

ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പന്നിയാര്‍ ജംഗ്ഷനിലെ കല്ലേപ്ലാക്കല്‍ ജയ്‌സന്റെ വീട്ടിലാണ് രണ്ടുപേര്‍ അതിക്രമിച്ച് കയറിയത്.

ഇവര്‍ ജയ്‌സന്റെ പേരു വിളിച്ച് വാതിലില്‍ തട്ടി. വാതില്‍ തുറന്ന ജയ്‌സനെയും ഭാര്യ സോഫിയെയും മുഖം മറച്ചെത്തിയ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. മല്‍പിടിത്തത്തിനിടെ മുറ്റത്തുവീണ ജയ്‌സനെ ആക്രമിച്ചശേഷം ഒരു യുവാവ് ഓടിരക്ഷപ്പെട്ടു.

പിടിവലിയില്‍നിന്നും രക്ഷപ്പെട്ട സോഫി വാക്കത്തിയെടുത്തു തലങ്ങും വിലങ്ങും വെട്ടിയതോടെ സിജോയും ഓടി രക്ഷപ്പെട്ടു. വീട്ടുമുറ്റത്തുനിന്നും കുരുവിളസിറ്റിക്കു സമീപം വരെ രണ്ടര കിലോമീറ്ററോളം ദൂരത്തില്‍ റോഡില്‍ രക്തം വാര്‍ന്നൊഴുകിയ പാടുകളുണ്ട്.

സോഫിയുടെ മകള്‍ ആഷിത ഫോണില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികളെത്തി നെഞ്ചിലും മുഖത്തും മുറിവേറ്റ ജയ്‌സനെ കുരുവിള സിറ്റിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വെട്ടേറ്റ സിജോയും ഇതേ ആശുപത്രിയില്‍ ചികിത്സതേടിയെത്തി.

സിജോയുടെ നില അതീവ ഗുരുതരമായിരുന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. സിജോയുടെ മൊഴിയെത്തുടര്‍ന്നു തിങ്കളാഴ്ച പോലീസ് മജുവിനെ കസ്റ്റഡിയിലെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X