ആദ്യഭര്‍ത്താവിനെ സ്വീകരിക്കണമെന്ന് പഞ്ചായത്ത്
ലഖ്‌നൊ: രണ്ടാമത് വിവാഹം ചെയ്ത യുവതിയോട് ആറുവര്‍ഷത്തിന് ശേഷം ആദ്യഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ജാതി പഞ്ചായത്തിന്റെ ഉത്തരവ്.
ഉത്തര്‍പ്രദേശിലെ മിന്‍പൂര്‍ സ്വദേശിനിയായ റോഷനോടാണ് ജാതി പഞ്ചായത്ത് രണ്ടാം ഭര്‍ത്താവിനെ വീട്ട് ആദ്യഭര്‍ത്താവിനൊപ്പം പോകാന്‍ ജാതി പഞ്ചായത്ത് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ആറുവര്‍ഷം മുമ്പ് ആദ്യ ഭര്‍ത്താവ് ഇന്‍ഷാദിനെ കാണാതായതിനെത്തുടര്‍ന്നാണ് റോഷന്‍ മറ്റൊരാളെ വിവാഹം ചെയ്തത്. 1999ലായിരുന്നു ഇര്‍ഷാദുമൊത്തുള്ള ഇവരുടെ വിവാഹം, ഈ ബന്ധത്തില്‍ മൂന്ന് മക്കളുമുണ്ട്.
ഇര്‍ഷാദിനെ കാണാതായതില്‍പ്പിന്നെ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോന്ന ഇവര്‍ 2007ല്‍ ജാഫര്‍ എന്നയാളെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു കുഞ്ഞും പിറന്നു. ഇപ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് തിരിച്ചുവന്ന ഇര്‍ഷാദിന്റെ ആവശ്യം റോഷനെ വിട്ടുകിട്ടുകയെന്നതാണ്.
പ്രശ്‌നം ഒടുവില്‍ ജാതി പഞ്ചായത്തിന് മുന്നിലെത്തി. പ്രശ്‌നം കേട്ട പഞ്ചായത്ത് റോഷന്റെ രണ്ടാം വിവാഹം അസാധുവാക്കിയെന്ന് പ്രഖ്യാപിക്കുകയും ഇര്‍ഷാദിനൊപ്പം ജീവിക്കാന്‍ ഉത്തരവിടുകയുമായിരുന്നു. എന്നാല്‍ പഞ്ചായത്തിന്റെ തീരുമാനത്തിന് സാധുതയില്ലെന്നാണ് മുസ്ലീം പണ്ഡിതര്‍ പറുയന്നത്.
ഈ പഞ്ചായത്തില്‍ മുസ്ലീം പണ്ഡിതര്‍ ആരുമില്ലെന്നും അതിനാല്‍ത്തന്നെ പ്രശ്‌നത്തില്‍ തീരുമാനമെടുക്കേണ്ടത് ഖാസിയാണെന്നുമാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ ഭര്‍ത്താവിനെ കാണാതയതിനെത്തുടര്‍ന്ന് രണ്ടാം വിവാഹം ചെയ്യുമ്പോള്‍ ആദ്യ നിക്കാഹ് റദ്ദാക്കിയെന്ന് റോഷന്‍ ഉറപ്പുവരുത്തേണ്ടിയിരുന്നു അത്തരത്തില്‍ നോക്കുമ്പോള്‍ രണ്ടാം വിവാഹം അസാധുവാണെന്നും ഇസ്ലാം പുരോഹിതന്മാര്‍ പറയുന്നു.












Click it and Unblock the Notifications