മാനംകാക്കാന്‍ കൊല; സഹോദരന്‍ സഹോദരിയെ കൊന്നു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും മാനം കാക്കാന്‍ കൊല, കാമുകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ സഹോദരന്‍ കുത്തിക്കൊന്നതാണ് ഏറ്റവും പുതിയ സംഭവം.
ലഖ്‌നൗവിനടുത്ത് സീതാപുര്‍ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. കൃത്യം നടത്തിയ പ്രവേന്ദ്ര എന്ന യുവാവിനെ അമ്മയുടെ പരാതി പ്രകാരം അറസ്റ്റുചെയ്തു.
വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്നൊഴിവാകാനായി കാമുകനൊപ്പം ഒളിച്ചോടിയ പത്തൊമ്പതുവയസ്സുള്ള സഹോദരി പുഷ്പയെ പ്രവേന്ദ്ര അനുനയിപ്പിച്ച് മടക്കിക്കൊണ്ടുവരികയായിരുന്നു. അന്നേ ദിവസം വീട്ടില്‍ ഉറങ്ങുമ്പോഴാണ് ഇയാള്‍ യുവതിയെ കുത്തിക്കൊന്നത്.
സംഭവസമയത്ത് ഇവരുടെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. അവര്‍ വീട്ടില്‍ മടങ്ങിവന്നപ്പോള്‍ പുഷ്പയുടെ അനുജന്‍മാരായ സത്യേന്ദ്രയും ജിതേന്ദ്രയുമാണ് വിവരം അറിയിച്ചത്.
തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കി. പ്രതി ഒളിവിലാണ്. വീട്ടുവളപ്പില്‍ കുഴിച്ചിട്ടിരുന്ന പുഷ്പയുടെ മൃതദേഹം പോലീസ് പുറത്തെടുത്തു.












Click it and Unblock the Notifications