ചോദ്യം ചെയ്തിരുന്നു: മദനി

കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിന്നെത്തിയ മൂന്നംഗ അന്വേഷണ സംഘം ചോദ്യം ചെയ്തതയാണ് മദനി വെളിപ്പെടുത്തിയത്. വെറും 20 മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്യല്‍ നീണ്ടു നിന്നത്. വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ ദിവസം മുഴുവന്‍ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നില്ല.
ഭാര്യ സൂഫിയയോട് ചില ഫോണ്‍ നമ്പറുകള്‍ അറിയാമോ എന്നവര്‍ ചോദിച്ചു. ഫോട്ടോകള്‍ കാണിച്ച് അവരെ പരിചയമുണ്ടോയെന്നും തിരിക്കി. അതില്‍ ചിലരെ സൂഫിയയ്ക്ക് അറിയാമായിരുന്നു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ ആരെക്കുറിച്ചും ചോദിച്ചില്ല. തന്നെയും ഭാര്യയേയും കേസില്‍ പ്രതി ചേര്‍ത്തതായി അറിവില്ല. പിഡിപിയുടെ ചില നേതാക്കളെക്കുറിച്ച് തന്നോട് ചോദിച്ചു. അറിയുന്ന വിവരങ്ങളെല്ലാം അവരോട് പറഞ്ഞിട്ടുണ്ട്.
ജില്ല വിട്ടുപോകരുതെന്ന് സൂഫിയയ്ക്ക് കോടതി നിര്‍ദ്ദേശമുള്ളതിനാലും തനിയ്ക്ക് ശാരീരികമായി അവശതകളുള്ളതിനാലുമാണ് ബാംഗ്ലൂരില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നും മദനി പറഞ്ഞു.












Click it and Unblock the Notifications