Get Updates
Get notified of breaking news, exclusive insights, and must-see stories!

കാരണവര്‍ വധം: 4 പ്രതികള്‍ക്കും ജീവപര്യന്തം

Karanavar murder case: Life sentence for Sherin
മാവേലിക്കര:ഭാസ്കര കാരണവര്‍ വധക്കേസില്‍ മരുമകള്‍ ഷെറിന(27)ടക്കം നാലു പ്രതികള്‍ക്ക് ജീവപര്യന്തം. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് അതിവേഗ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. 85,000 രൂപ വീതം പിഴയും പ്രതികള്‍ ഒടുക്കണം. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നര വര്‍ഷം കൂടി ശിക്ഷ അനുഭവയ്‌ക്കേണ്ടതാണെന്നും കോടതി വിധിച്ചു

കുറിച്ചി സചിവോത്തമപുരം കാലായില്‍ ബിബീഷ് ബാബു എന്ന ബാസിത് അലി (25) കളമശ്ശേരി ബിനാനിപുരം കുറ്റിനാട്ടുകര നിധിന്‍ നിലയത്തില്‍ നിധിന്‍ (ഉണ്ണി28) കൊച്ചി ഏലൂര്‍ പാതാളം പാലത്തിങ്കല്‍ ഷാനു റഷീദ് (24) രണ്ടും മൂന്നും നാലും പ്രതികള്‍.

കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. പ്രതികളുടെ പ്രായം പരിഗണിച്ച് പമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. വിവിധ കുറ്റങ്ങള്‍ക്കായി മൂന്ന് ജീവപര്യന്തമാണ് ഷെറിന് ലഭിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതികള്‍ കുറ്റക്കാരാണെന്ന് ബുധനാഴ്ച കണ് ടെത്തിയിരുന്നു.

2009 നവംബര്‍ ഏഴിനാണ് കാരണവേഴ്‌സ് വില്ലയില്‍ ഭാസ്കര കാരണവര്‍ (65) കൊല്ലപ്പെട്ടത്. മരുമകളായ ഷെറിനെ കസ്റ്റഡിയിലെടുത്തതോടെ കൊലപാതകത്തിന്റെ ചുരുള്‍ നിവരുകയായിരുന്നു.

അമേരിക്കയില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തി വിശ്രമജീവിതം നയിച്ചിരുന്ന ഭാസ്കര കാരണവരെ ഉറക്കത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നാം പ്രതിക്കുവേണ്ടി മറ്റു പ്രതികള്‍ ചേര്‍ന്ന് കൃത്യം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

ഷെറിന്റേയും ഭര്‍ത്താവ് ബിനു പീറ്റര്‍ കാരണവരുടേയും മകള്‍ ഐശ്വര്യ അന്നയുടേയും പേരില്‍ ഭാസ്‌കര കാരണവര്‍ റജിസ്റ്റര്‍ ചെയ്ത ധനനിശ്ചയ ആധാരം റദ്ദുചെയ്തതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+