വയനാട് കയ്യേറ്റം: സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

ഹൈക്കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്. ജനതാദള്‍ നേതാവ് എംവി ശ്രേയാംസ് കുമാര്‍, ഭൂമി കൈവശം വച്ചിരിക്കുന്നത് അനധികൃതമായിട്ടാണെങ്കില്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും കോടതി വ്യക്തമാക്കി.
ആദിവാസികള്‍ നടത്തിയ കയ്യേറ്റം ഒഴിപ്പിക്കാന്‍ തയ്യാറാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ ഒഴിപ്പിക്കാനും പുനരധിവാസത്തിന് ഭൂമി കണ്‌ടെത്താനും സര്‍ക്കാരിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടു. പെട്ടന്നുള്ള ഒഴിപ്പിക്കല്‍ ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കിയേക്കുമെന്നുമായിരുന്നു വാദം.
എന്നാല്‍ ഹൈക്കോടതി നിശ്ചയിച്ച സമയപരിധിയ്ക്കുള്ളില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ സാധ്യമായ നടപടികള്‍ സ്വീകരിയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ജസ്റ്റിസുമാരായ ദീപക് വര്‍മ്മയും കെഎസ് രാധാകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. ഒഴിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
എംവി ശ്രേയാംസ്‌കുമാര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി അനധികൃതമാണെങ്കില്‍ നിയമനടപടികള്‍ പാലിച്ച് സര്‍ക്കാരിന് ഏറ്റെടുക്കാം. ശ്രേയാംസ്‌കുമാറിന്റെ ഭൂമിയ്ക്ക് കൈവശ പട്ടയമില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. പട്ടയത്തിനായി ശ്രേയാംസ്‌കുമാര്‍ സര്‍ക്കാരിനെ സമീപിച്ചുവെങ്കിലും നല്‍കുകയുണ്ടായില്ലെന്നും അറിയിച്ചു.












Click it and Unblock the Notifications