നിലവാരമില്ലാത്ത മരുന്ന് എംപി ഗംഗാധരന് 6 മാസം തടവ്

മുന്‍ മന്ത്രി കൂടിയായ എംപി ഗംഗാധരന്‍ കേസിലെ ഒന്നാം പ്രതിയാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും രണ്ടും മൂന്നും പ്രതികളുമായ കെ.പി. വര്‍ഗീസ്, ജേക്കബ് പി മാത്യു എന്നിവര്‍ക്കും കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അമീര്‍ അലി ഇതേ ശിക്ഷ വിധിച്ചു.
കോട്ടയം ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ സികെ മോഹന്‍ദാസ് 1997 ഓഗസ്റ്റ് 11ന് കോട്ടയം ജില്ലാ മെഡിക്കല്‍ സ്‌റ്റോറില്‍നിന്നു കണ്ടെടുത്ത മരുന്നിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ഗുണനിലവാരമില്ലായ്മ ബോധ്യപ്പെട്ടത്. മലപ്പുറത്തെ
മലപ്പുറത്തു പ്രവര്‍ത്തിച്ചിരുന്ന ഗാന്‍സന്‍ ഇന്‍ഡ്യ ഫാര്‍മസ്യൂട്ടിക്കല്‍സാണ് മരുന്നിന്റെ നിര്‍മാതാക്കള്‍. ആസ്മയ്ക്കുള്ള മരുന്നായി സാല്‍ബുട്ടമോള്‍ എന്ന ഗുളിക വന്‍തോതില്‍ നിര്‍മിച്ച് ആശുപത്രികളില്‍ വിതരണം ചെയ്തിരുന്നു.












Click it and Unblock the Notifications