ബ്യൂട്ടിപാര്‍ലറില്‍ പോയതിന് ചുട്ടുകൊന്നു
പൂനെ: പുരികം മിനുക്കുന്നതിന് ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ച് അവശയാക്കിയേ ശേഷം ചുട്ടുകൊന്നു. പുനെ സ്വദേശിനിയായ ഭാഗ്യശ്രീയെന്ന യുവതിയാണ് ഈ ക്രൂരതയ്ക്കിരയായത്. ഗുരുതരമായി പൊള്ളലേറ്റ ഭാഗ്യശ്രീ ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷമാണ് മരിച്ചത്.
കഴിഞ്ഞ മെയ് 20നാണ് 65 ശതമാനം പൊള്ളലേറ്റ നിലയില്‍ ഭാഗ്യശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടമെന്ന നിലയിലായിരുന്നു പൊലീസ് ആദ്യം സംഭവത്തെ കണ്ടത്. പിന്നീട് ഭാഗ്യശ്രീയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏകദേശം ഒരു മാസത്തിന് ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്.
സംഭവത്തില്‍ കേസെടുത്ത ചിഞ്ച്വാഡ് പൊലീസ് ഭാഗ്യശ്രീയുടെ ഭര്‍ത്താവ് സച്ചിന്‍, ഭര്‍ത്തൃമാതാവ് ദോണ്ഡുഭായി, ഭര്‍ത്തൃസഹോദരന്‍ ദാമോദര്‍, ഭര്‍ത്തൃസഹോദരി ഗീത എന്നിവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കി.
2006ലാണ് ഭാഗ്യശ്രീയുടേയും സച്ചിന്റെയും വിവാഹം നടന്നത്. തുടര്‍ന്നിങ്ങോട്ട് അവളെ സ്ത്രീധനത്തിന്റെ പേരില്‍ അവര്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ഭാഗ്യശ്രീയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications