സ്വന്തം ശവദാഹറിപ്പോര്‍ട്ട് കണ്ട് 60കാരന്‍ മരിച്ചു
ഗാസിയാബാദ്: സ്വന്തം ശവദാഹസര്‍ട്ടിഫിക്കറ്റ് കണ്ട് അരുപതുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചുവെന്ന് സര്‍ട്ടിഫിക്കറ്റ് കണ്ടാണ് അറുപതുവയസ്സുള്ള ഝാന്‍ സിങിന് ഹൃദയസ്തംഭനം വന്നത്. ശ്മശാനത്തില്‍ ശവദാഹം നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് തപാല്‍മുഖേനയാണ് വീട്ടിലെത്തിയത്.
ഘാസിയാബാദിലെ ഹിന്‍ഡന്‍ ശ്മശാനത്തില്‍ ഏതാനും ദിവസം മുമ്പ് ഝാന്‍ സിംഗിന്റെ മൃതദേഹം ദഹിപ്പിച്ചെന്നായിരുന്നു സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തിയിരുന്നത് .
സര്‍ട്ടിഫിക്കേറ്റ് കണ്ട ആഘാതത്തില്‍ തളര്‍ന്നുവീണ അദ്ദേഹം അല്‍പസമയത്തിനു ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ജൂണ്‍ 17നാണ് അദ്ദേഹം മരിച്ചത് .
സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തിയ അതേ അഞ്ചാമത്തെ പ്ലാറ്റ്‌ഫോമില്‍ അദ്ദേഹത്തിന്റെ ശരീരം പിറ്റേന്ന് ദഹിപ്പിച്ചു. സിങിന്റെ മകന്‍ അജയ് കുമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തായായി ഉത്തര്‍ പ്രദേശ് പോലീസ് എസ്.എസ്.പി. രഘുബീര്‍ ലാല്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഹിന്‍ഡന്‍ ശ്മശാനം വക്താവ് പ്രിന്‍സ് ശര്‍മ്മ അറിയിച്ചു. ഝാന്‍ സിംഗിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നും ആരോ വ്യാജമായി സര്‍ട്ടിഫിക്കേറ്റ് തയാറാക്കിയെന്നുമാണ് അദ്ദേഹത്തിന്റെ വാദം.












Click it and Unblock the Notifications