കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് പഠിച്ചില്ലെങ്കില്‍ ജോലി കിട്ടില്ല: കരുണാനിധി

  • By Lakshmi
Google Oneindia Malayalam News

Karunanidhi
കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ യൂണിക്കോഡ് അധിഷ്ഠിതമായ തമിഴ് ഫോണ്ടുകള്‍ ഉപയോഗിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി.

പ്രഥമ ലോക ക്ലാസിക്കല്‍ തമിഴ് ഭാഷാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാനിധി.

സര്‍ക്കാര്‍ ഓഫീസുകളില്‍ യൂണിക്കോഡ് ഫോണ്ടുകള്‍ ഉപയോഗിക്കാത്തത് ശിക്ഷാര്‍ഹമാക്കുമെന്നും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ മറ്റ് ഫോണ്ടുകള്‍ ഉപയോഗിക്കാവൂ എന്നും കരുണാനിധി നിര്‍ദ്ദേശിച്ചു.

പ്രിന്റിംഗ് ഇന്റര്‍ഫേസ് പിന്തുണച്ചില്ല എങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഓഫീസുകളില്‍ യൂണിക്കോഡ് ഇതര ഫോണ്ടുകള്‍ ഉപയോഗിക്കാനാവൂ എന്നാണ് നിര്‍ദ്ദേശം.

തമിഴ് പഠിച്ചവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നിയമ നിര്‍മ്മാണം നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസ്സിക്കല്‍ തമിഴ് പഠന വിഷയമാക്കും. ഞായറാഴ്ച നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

തമിഴിനെ ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്നും ഇന്ത്യന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എപ്പിഗ്രഫി ചെന്നൈയില്‍ സ്ഥാപിക്കണമെന്നും കരുണാനിധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മേന്ദ്രമന്ത്രിമാരായ പി ചിദംബരം, പ്രണാബ് മുഖര്‍ജി, എ രാജ, ദയാനിധിമാരന്‍, എം കെ അഴഗിരി തുടങ്ങിവരും തമിഴ്‌നാട് ഉപമുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉള്‍പ്പെടുന്ന പ്രമുഖരും പ്രഥമ ലോക ക്ലാസിക്കല്‍ തമിഴ് ഭാഷാ സമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X