ഉദ്യോഗസ്ഥ തന്നെ അടിമയാക്കിയെന്ന് യുവതി
ദില്ലി: ഇന്ത്യന്‍ വിദേശകാര്യ ഉദ്യോഗസ്ഥ മൂന്നിലേറെ വര്‍ഷം അടിമയാക്കിവച്ചുവെന്ന് യുവതിയുടെ പരാതി.
ഇരുപത്തിയൊന്നുകാരിയായ ശാന്തി ഗുരുങ് ആണ് അമേരിക്കയിലെ ഇന്ത്യന്‍ വിദേശകാര്യ ഉദ്യോഗസ്ഥയായ നീന മല്‍ഹോത്രയ്ക്കും ഭര്‍ത്താവിനുമെതിരെ പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.
അടിമയാക്കിവച്ച് പ്യൂണിന്റെ പണിവരെ ചെയ്യിച്ചുവെന്നാണ് പരാതി. ന്യൂയോര്‍ക്കിലായിരുന്ന നീന ഒരു വര്‍ഷം മുമ്പാണ് ഇന്ത്യയിലേയ്ക്ക തിരിച്ചുവന്നത്.
ഇപ്പോള്‍ ഇവര്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സതേണ്‍ ഡിവിഷണില്‍ ഡയറക്ടറായി ജോലി നോക്കുകയാണ്. 2006 മാര്‍ച്ചില്‍ നീനയും ഭര്‍ത്താവും മാസം അയ്യായിരം രൂപ വാഗ്ദാനം ചെയ്ത് ശാന്തിയെ അമേരിക്കയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നുവത്രേ.
ആറുമാസം കൂടുമ്പോള്‍ ശംബളം കൂ്ട്ടി നല്‍കുമെന്നും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ശാന്ത് പറയുന്നു.
എന്നാല്‍ യുഎസിലെത്തിയശേഷം തനിക്ക് ഒരു തവണ 5,500 രൂപ നല്കിയതല്ലാതെ പിന്നീട് പണമൊന്നും തന്നില്ലെന്നും ജോലി ഉപേക്ഷിച്ച് പോകാന്‍ ശ്രമിച്ചാല്‍ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ശാന്തി ആരോപിക്കുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച് നീന മല്‍ഹോത്ര പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവരുമായി ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം ചോദിച്ചപ്പോള്‍ ശാന്തിയുടെ പേരുകേട്ട ഉടന്‍ അവര്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്യുകയായിരുന്നുവത്രേ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications