Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ കലാപത്തിന്റെ വക്കില്‍

 Four killed, more than 70 injured in fresh Kashmir violence
ശ്രീനഗര്‍: കലാപത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ശ്രീനഗറില്‍ സമാധാനപാലത്തിനായി സൈന്യത്തെ വിന്യസിച്ചു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അക്രമങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ സൈന്യത്തിനു പുറമെ സിആര്‍പിഎഫും പൊലീസും രംഗത്തുണ്ട്. വിവിധ ഇടങ്ങളില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഇതുവരെ 13 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

ശ്രീനഗറില്‍ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവയ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചിരുന്നു.താഴ്വരയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്. രണ്ടാഴ്ച മുമ്പ് അന്തനാഗില്‍ മൂന്ന് യുവാക്കള്‍ സുരക്ഷാസനികരുടെ വെടിയേറ്റു മരിച്ചതിനെ തുടര്‍ന്നാണ് കശ്മീരില്‍ അക്രമങ്ങള്‍ ആരംഭിച്ചത്.

വെടിവെപ്പില്‍ പ്രതിഷേധിച്ച് ആയിരങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ന്നതോടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച സര്‍ക്കാര്‍ അവധി നല്‍കിയിരുന്നു.

അഞ്ചുദിവസത്തിനിടെ ഇത് രണ്ടാംതവണയാണ് ശ്രീനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. എന്നാല്‍ കര്‍ഫ്യൂ അവഗണിച്ച് നൂറുകണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കയാണ്.ഇതിനിടെ അനന്ത്‌നാഗില്‍ മൂന്നു യുവാക്കള്‍ വെടിയേറ്റു മരിച്ച സംഭവത്തെക്കുറിച്ചുള്ള പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് കൈമാറി.

സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. നിഷ്കളങ്കരായ യുവാക്കളുടെ ചോര വീഴ്ത്തി സര്‍ക്കാര്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി ആരോപിച്ചു.സംഭവത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+