കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണ്‍മാനില്ല 10 രൂപാ നാണയത്തെ...

  • By Ajith Babu
Google Oneindia Malayalam News

Where have Rs 10 coins gone?
ദില്ലി: വിപണിയിലെത്തിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പത്തു രൂപ നാണയങ്ങള്‍ വേണ്ടത്ര ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. പത്തു രൂപ നോട്ടിനു പകരമായാണ് സ്വര്‍ണനിറത്തിലുള്ള വളയവുമായി എട്ടു ഗ്രാം ഭാരം വരുന്ന നാണയം ആര്‍ബിഐ ഇറക്കിയത്. എട്ടു കോടി നാണയങ്ങളാണ് ആര്‍ബിഐ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയത്.

പക്ഷേ വിപണിയില്‍ ഇപ്പോഴും വളരെ അപൂര്‍വമായേ ഈ നാണയം ലഭിയ്ക്കാറുള്ളു. നാണയം കൈയ്യില്‍ വരുന്നവര്‍ മിക്കവാറും കൗതുകപൂര്‍വം ഇതു സൂക്ഷിച്ചുവയ്ക്കുന്നതാണ് ക്ഷാമത്തിന് കാരണമെന്നാണ് സൂചന.

നാണയത്തിന്റെ ഒളിച്ചുകളിയെപ്പറ്റി വിദഗ്ധരുടെ ഇടയില്‍ത്തന്നെ പലവിധ അഭിപ്രായങ്ങളുണ്ട്. നാണയം പ്രചരിച്ചു വരികയാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ജനങ്ങള്‍ നോട്ടിനോടു താത്പര്യം കാണിക്കുന്നതാണ് നാണയം ലഭ്യമല്ലാത്തതിന് കാരണമായി മറ്റുള്ളവര്‍ പറയുന്നത്.

വിപണിയില്‍ ആവശ്യത്തിനു പത്തു രൂപ നാണയങ്ങളുണ്ടെന്നും ഇതിന്റെ പ്രചാരത്തിന് സമയമെടുക്കുമെന്നുമാണ് ആര്‍ബിഐ അധികൃതരുടെ വിശദീകരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X