കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണ വില ഇനി രണ്ടാഴ്ചയ്ക്കൊരിയ്ക്കല്‍ മാറും

Google Oneindia Malayalam News

Petrol
മുംബൈ: പെട്രോള്‍, ഡീസല്‍ വില ഇനി രണ്ടാഴ്ചയ്ക്കൊരിയ്ക്കല്‍ മാറും. ആഗോള എണ്ണവിലയ്ക്ക് അനുസൃതമായി ഇന്ത്യയിലെയും എണ്ണ ഉല്പന്നങ്ങളുടെ വില രണ്ടാഴ്ചയ്ക്കൊരിയ്ക്കല്‍ പുതുക്കാനാണ് എണ്ണകമ്പനികളുടെ തീരുമാനം. പൊതുമേഖലാ എണ്ണകമ്പനകളാണ് ഇങ്ങനെ എണ്ണവില പുതുക്കുന്നത്. സ്വകാര്യ കമ്പനികളുടെ എണ്ണ വില പുതുക്കലുമായി ഇതിന് ബന്ധമില്ല.

2010 ജൂണില്‍ എണ്ണവിലയിലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്തു മാറ്റിയിരുന്നു. അന്ന് പെട്രോളിന് മൂന്നര രൂപയോളമാണ് കൂടിയത്. ഇന്ത്യന്‍ ഓയല്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ വില നിശ്ചയിയ്ക്കുന്ന മാനദണ്ഡങ്ങള്‍ തയ്യാറാക്കാനായി യോഗം തുടങ്ങിയിട്ടുണ്ട്. എല്ലാ കമ്പനികളും ഒരേ വില ഈടാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്.

സ്വകാര്യ എണ്ണ കമ്പനികലായ റിലയന്‍സ്, എസ്സാര്‍ ഓയല്‍, റോയല്‍ ഡച്ച്/ഷെല്‍ എന്നീ കമ്പനികളുമായി ചര്‍ച്ച നടത്താനുള്ള ശ്രമങ്ങളും പൊതുമേഖലാ കമ്പനികള്‍ നടത്തുന്നുണ്ട്. രാജ്യത്തെങ്ങുമുള്ള ഡിലര്‍മാരില്‍ ഭൂരിഭാഗവും രണ്ടാഴ്ച എന്ന കാലയളവിന് അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്.

എന്നാല്‍ രണ്ടാഴ്ചയിലൊരിയ്ക്കല്‍ പെട്രോള്‍ വില മാറ്റുന്നതിനോട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വിയോജിപ്പാണ് പ്രകടിപ്പിച്ചിരിയ്ക്കുന്നത്. ചെറിയ കാലയളവിനുള്ളില്‍ വീണ്ടും വീണ്ടും വില മാറ്റുന്നത് ശരിയല്ലെന്നാണ് ഐ ഒസിയുടെ നിലപാട്. വില മാറ്റത്തിന് നിശ്ചിത ദിവസം തീരുമാനിച്ചാല്‍ പമ്പുടമകള്‍ പൂഴ്തിവയ്ക്കല്‍ പതിവാക്കുമെന്നാണ് ഐ ഒ സി പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X