ബിഷപ്പ് പദവിയിലേയ്ക്ക് വനിതകളും
പരമ്പരാഗത ചിന്തകള്‍ക്ക് പ്രാമുഖ്യം നല്കുന്ന ചര്‍ച്ച് നാഷണല്‍ അംസംബ്ലി തന്നെയാണ് ഈ സുപ്രധാന തീരുമാനമെടുത്തതെന്നത് ശ്രദ്ധേയമാണ്.
സ്ത്രീകളെ ബിഷപ്പുമാരായി നിയമിക്കുന്നത്് സംബന്ധിച്ച ബില്‍ ചര്‍ച്ച് അസംബ്ലി പാസാക്കി. ജനറല്‍ സിനഡ് എന്ന പൊതു കൗണ്‍സില്‍ കൂടി ഈ തീരുമാനം അംഗീകരിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ.
12 മണിക്കൂര്‍ നീണ്ട ചൂടുപിടിച്ച ചര്‍ച്ചയ്ക്കൊടുവിലാണ് ചര്‍ച്ച് അസംബ്ലി തീരുമാനമെടുത്തത്. 480 അംഗഅസംബ്ലിയില് 370 പേര് തീരുമാനത്തെ അനുകൂലിച്ചു
ഒരുവിഭാഗം പുരോഹിതരുടെ ഭാഗത്ത് നിന്ന് ശക്തമായ വിമര്‍ശനവും എതിര്പ്പുമുണ്ടെങ്കിലും വനിതകള്‍ക്ക് ബിഷപ്പുമാരാകാമെന്നും അതിനാവശ്യമായ പിന്തുണ നല്‍കുന്നതായും ചര്‍ച്ച ഓഫ് ഇംഗ്ലണ്ട് വക്താവ് ലൂ ഹെന്ഡേഴ്സണ് പറഞ്ഞു.
വര്‍ഷങ്ങളായി ഈ വിഷയത്തില്‍ സംവാദങ്ങളും ചര്‍ച്ചകളും നടക്കുകയാണ്. വനിതാ ബിഷപ്പുമാര്‍ക്ക് വേണ്ടി ആവശ്യമുന്നയിച്ചവരില്‍ പ്രമുഖയായ ക്രിസ്റ്റീന റീസ് തീരുമാനത്തെ സ്വാഗതം ചെയ്തു.
യാഥാസ്ഥിതിക ആംഗ്ലിക്കന്‍ വിഭാഗങ്ങളാണ് തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ചര്‍ച്ച അസംബ്ലിയില്‍ ഇവരുടെ എതിര്‍പ്പിന് ഭൂരിപക്ഷം ലഭിച്ചില്ല.