കര്‍ണാടകത്തില്‍ ഗോവധ നിരോധന ബില്‍ പാസാക്കി

നിയമം നിലവില്‍ വരുന്നതോടെ സംസ്ഥാനത്തുടനീളം ഗോമാംസം നിരോധിക്കപ്പെടും. പ്രതിപക്ഷത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും ശക്തമായ പ്രതിഷേധം അവഗണിച്ചു കൊണ്ടാണ് ബില്‍ പാസാക്കിയിരിക്കുന്നത്.
നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. കൗണ്‍സിലില്‍ ശക്തമായ പ്രതിഷേധമുന്നയിച്ച പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു.
ബില്‍ നിലവില്‍ വരുന്നതോടെ പശു, കാള, പോത്ത്, എരുമ എന്നിവയെ അറക്കുന്നതും അവയുടെ മാംസം ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നതും നിയമവിരുദ്ധമാകും. നിയമം ലംഘിക്കുന്നതു ജാമ്യം ലഭിക്കാത്ത കുറ്റമാണ്.
ഏഴു വര്‍ഷം വരെ തടവും കാല്‍ ലക്ഷം മുതല്‍ ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാം. ബില്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയതു മുതല്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷവും ന്യൂനപക്ഷവിഭാഗങ്ങളും രംഗത്തുണ്ട്.












Click it and Unblock the Notifications