കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടല്‍ പാര്‍ക്ക്: നടപടിയെടുക്കുമെന്ന് ജയറാം രമേശ്

  • By Lakshmi
Google Oneindia Malayalam News

ജയറാം രമേശ്
ദില്ലി: കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരിയില്‍ സിപിഎം നേതൃത്വത്തില്‍ നിര്‍മ്മിച്ച കണ്ടല്‍ പാര്‍ക്ക് നഗ്നമായ നിയമലംഘനമാണെന്ന കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയറാം രമേശ്.

ഇക്കാര്യത്തില്‍ കേന്ദ്ര നിര്‍ദേശം അവഗണിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

പാരിസ്ഥിതി ദുര്‍ബലപ്രദേശത്ത് അനുയോജ്യമല്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകില്ല. പാര്‍ക്കിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ല.തീരദേശപരിപാലന നിയമത്തിന്റെ ലംഘനാണ് അവിടെ നടന്നിരിക്കുന്നത്- മന്ത്രി പറഞ്ഞു.

അതേസമയം കണ്ടല്‍ പാര്‍ക്ക് പൂട്ടിക്കുമെന്ന് പറയുന്നത് ഗുണ്ടായിസമാണെന്ന് കണ്ണുര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ശശി പറഞ്ഞു. നശീകരണ സ്വഭാവമുള്ള കെ. സുധാകരന്റെ രാഷ്ട്രീയക്കളിയാണ് പാര്‍ക്കിനെ തകര്‍ക്കാനുള്ള നീക്കത്തിനു പിന്നിലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

സുധാകരന് കേന്ദ്ര മന്ത്രി ജയറാം രമേശ് അയച്ച ഒരു കത്ത് മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളുവെന്നും നിയമപരമായി പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിന് തടസ്സമില്ലെന്നുമായിരുന്നു വാദം.

എന്നാല്‍ കണ്ടല്‍ പാര്‍ക്കിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കണമെന്നുള്ള ഉത്തരവ് മുഖ്യമന്ത്രിക്ക് കീഴിലെ തീരമേഖലാ മാനേജ്‌മെന്റ് അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്.

ഇതോടൊപ്പം പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. ഇത് വകവെയ്ക്കാതെയാണ് കണ്ടല്‍ പാര്‍ക്കില്‍ മഴ ഉത്സവം തുടങ്ങിയത്. ഉത്തരവ് ലഭിച്ചിട്ടില്ലായെന്നാണ് സൊസൈറ്റി വൈസ് പ്രസിഡന്റ് അജയ്കുമാര്‍ ഇതിനു നല്‍കുന്ന ന്യായീകരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X