കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനല്‍ നിമിത്തമായി; വീണ്ടും റിയാലിറ്റി കല്യാണം

  • By Lakshmi
Google Oneindia Malayalam News

ആലുവ: പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയുടെ നൃത്താധ്യാപകനും മത്സരാര്‍ത്ഥിയായിരുന്ന ഗായികയ്ക്കും കോടതി വഴി പ്രണയസാഫല്യം. നൃത്താധ്യാപകനൊപ്പം വീടുവിട്ടിറങ്ങിയ ഗായികയെ സ്വന്തം ഇഷ്ടപ്രകാരമുള്ള ജീവിതം തിരഞ്ഞെടുക്കാന്‍ കോടതി അനുവദിച്ചു.

പ്രമുഖ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലെ നൃത്താധ്യാപകനായ അബ്ബാസിനും മത്സരാര്‍ഥി ശ്രുതിക്കുമാണ് ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുവാദം നല്‍കിയത്.

റിയാലിറ്റി ഷോയുടെ നാലാം ഭാഗത്തില്‍ പ്രവേശനം ലഭിക്കാതെ പുറത്തായ ശ്രുതിയെന്ന ഗായികയാണ് അബ്ബാസുമായി പ്രണത്തിലായത്. മത്സരത്തിന് യോഗ്യതനേടിയില്ലെങ്കിലും ശ്രുതി ഷോയുടെ ഷൂട്ടിങ് വേളയില്‍ കൃത്യമായി എത്താറുണ്ടായിരുന്നുവത്രേ. ഇപ്പോള്‍ അഞ്ചാം സീസണിലെ മത്സരത്തില്‍ ശ്രുതിയ്ക്ക് പ്രവേശനം ലഭിച്ചിട്ടുമുണ്ട്.

അബ്ബാസിനൊപ്പം വീടുവിട്ടിറങ്ങിയ ശ്രുതിയെ കാണാനില്ലെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരെയും പോലീസ് ആലുവ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി്.

മജിസ്‌ട്രേട്ട് വി.എസ്.വിദ്യാധരന്റെ ചേംബറിലാണ് ഇരുവരെയും ഹാജരാക്കിയത്. ആരോടൊപ്പം പോകണമെന്ന മജിസ്‌ട്രേട്ടിന്റെ ചോദ്യത്തിന് അബ്ബാസിനൊപ്പം പോകണമെന്നാണ് ശ്രുതി മറുപടി പറഞ്ഞത്. ശ്രുതിയുടെ അപേക്ഷ കോടതി അനുവദിയ്ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X