Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിന്റെ ഭീഷണി വിലപ്പോവില്ല : ജസ്റ്റിസ്

High Court
കൊച്ചി: പൊതുനിരത്തില്‍ യോഗം നിരോധിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ വിസമ്മതിച്ചു.

തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ ജസ്റ്റിസ് സിഎന്‍.രാമചന്ദ്രന്‍ നായര്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് വേണ്ടിയാണ് വിധി, പൊതുനിരത്തുകളിലെ യോഗങ്ങള്‍ ജനങ്ങള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിധിയില്‍ ഉറച്ചു നില്‍ക്കുന്നു. വിധി പുറപ്പെടുവിച്ച ജഡ്ജി തന്നെയാണ് നിയമാനുസൃതം റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന ബഞ്ചില്‍ ഉണ്ടാവേണ്ടത്. ഇത് മനസിലാക്കാതെ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരോട് ഒന്നും പറയാനില്ല. തന്നെ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിലപാട് തരം താണതാണതും ഭീഷണി സ്വരത്തിലുമുള്ളതാണ്. സര്‍ക്കാരിന്റെ ഭീഷണികള്‍ വിലപ്പോവില്ല. റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന ബഞ്ചില്‍നിന്ന് താന്‍ പിന്‍മാറില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തുടങ്ങുന്നതിന് മുന്‍പാണ് ജസ്റ്റിസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് രാമചന്ദ്രന്‍നായരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വ്യാഴാഴ്ചയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

റിവ്യൂ ഹര്‍ജി പരിഗണനയിലുണ്ടെന്നറിഞ്ഞുകൊണ്ടുതന്നെ സ്വന്തം ഉത്തരവിനെ പൊതുവേദിയില്‍ ന്യായീകരിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ നീതിന്യായവ്യവസ്ഥയുടെ മൂല്യം കാത്തുസൂക്ഷിക്കാനായി സുപ്രീംകോടതി അംഗീകരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്നായിരുന്നു പരാതി. 1997ലാണ് നീതിന്യായ വ്യവസ്ഥയുടെ മൂല്യം പരിരക്ഷിക്കാന്‍ 16 വ്യവസ്ഥകകളുള്‍പ്പെട്ട മാര്‍ഗനിര്‍ദ്ദേശം സുപ്രീംകോടതി ഫുള്‍കോര്‍ട്ട് അംഗീകരിച്ചത്.

ഇതനുസരിച്ച് കോടതിയുടെ പരിഗണനയിലിരിക്കുന്നതോ, കോടതിക്കു മുന്നിലെത്താന്‍ സാധ്യതയുള്ളതോ ആയ കാര്യങ്ങളെപ്പറ്റി ന്യായാധിപന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ, പൊതുവേദിയില്‍ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യരുതെന്നതാണ് മൂല്യപരിപാലനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിലെ ഒരു വ്യവസ്ഥ. ഇതിന്റെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+