Get Updates
Get notified of breaking news, exclusive insights, and must-see stories!

'പരേത'യായ വീട്ടമ്മ കാമുകനൊപ്പം പിടിയില്‍

കൊല്ലം: കായലില്‍ മുങ്ങിമരിച്ചുവെന്ന് കരുതിയ വീട്ടമ്മ കാമുകനൊപ്പം പൊലീസ് പിടിയിലായി. മരിയ്ക്കുകുയം ദഹിപ്പിക്കുകയും ചെയ്ത മകള്‍ തിരിച്ചെത്തിയത് കണ്ടപ്പോള്‍ വീട്ടുകാര്‍ അങ്കലാപ്പിലായി.

കൊല്ലത്താണ് സംഭവം നടന്നത്. പുന്തലത്താഴം തെങ്ങയ്യത്ത് വീട്ടില്‍ സോമന്‍-സുനീതി ദമ്പതിമാരുടെ മകള്‍ ഷൈനി (27)യെയാണ് കാമുകനൊപ്പം പിടികൂടിയത്. 2009 ഓഗസ്റ്റ് മുതല്‍ ഷൈനിയെ കാണാതായിരുന്നു.

മൂന്നു മക്കളുടെ അമ്മയായ ഷൈനി മയ്യനാട്ട് ഭര്‍ത്താവ് സുനിലിനൊപ്പം താമസിയ്ക്കുകയായിരുന്നു. ഇവിടെവച്ചാണ് ഇവരെ കാണാതായത്. പിന്നീട് പരവൂര്‍ കായലില്‍ കണ്ട യുവതിയുടെ മൃതദേഹം അച്ഛനമ്മമാര്‍ ഷൈനിയുടേതാണെന്ന് കരുതി സംസ്‌കരിച്ചിരുന്നു.

വ്യാഴാഴ്ച ഷൈനിയെ ജീവനോടെ കണ്ടെത്തിയതോടെയാണ് ആളുമാറി സംസ്‌കരിച്ച വിവരം ഷൈനിയുടെ അച്ഛനമ്മമാരും പോലീസും അറിയുന്നത്.

ഷൈനി വീട്ടിനടുത്തുള്ള കലേഷ് (30) എന്ന യുവാവുമായി ഒളിച്ചോടുകയായിരുന്നുവത്രേ. കലേഷുമായി ഷൈനി പ്രണയത്തിലായിരുന്നു. ഷൈനിയെ കാണാതായപ്പോള്‍ അച്ഛനമ്മമാരും ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കി.

ഇതിനിടയിലാണ് പരവൂര്‍ കായലില്‍ ഷൈനിക്ക് സമാനമായ യുവതിയുടെ മൃതദേഹം തിരിച്ചറിയാതെ കിടക്കുന്ന വിവരം അറിഞ്ഞത്. ഇരവിപുരം പോലീസുവഴി ഇവര്‍ പരവൂര്‍ പോലീസില്‍ ബന്ധപ്പെട്ടു. മെഡിക്കല്‍ കോളേജില്‍ അച്ഛനമ്മമാര്‍ പോയി മൃതദേഹം തിരിച്ചറിയുകയും ചെയ്തു. പിന്നീട് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും കലേഷിനെ സംശയമുണ്ടെന്നും കാണിച്ച് ഷൈനിയുടെ അച്ഛന്‍ ഇരവിപുരം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പുംകിട്ടിയില്ല. കലേഷിന്റെ അമ്മയെയും പോലീസ് ചോദ്യംചെയ്തു. കാരണം ഷൈനിയെ കാണാതായതുമുതല്‍ കലേഷിനെയും കാണാതായിരുന്നു.

കലേഷിന്റെ മൊബൈലില്‍ പോലീസ് നിരന്തരം ബന്ധപ്പെട്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറി പോലീസ് അന്വേഷണം തുടര്‍ന്നു. ബുധനാഴ്ച രാത്രി സൈബര്‍ സെല്‍ സന്ദേശത്തെ തുടര്‍ന്ന് ഇരവിപുരം പോലീസ് പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയ്ക്കടുത്തുള്ള മണ്ണാറക്കുളഞ്ഞിയിലെത്തി.

ഷൈനിയുടെ കൊലപാതകിയെ പിടിക്കാന്‍ വന്ന പോലീസ് ഷൈനിയെത്തന്നെ കണ്ട് ഞെട്ടി. റബര്‍ തോട്ടത്തിനുള്ളിലെ ഒരു വീട്ടില്‍ കലേഷിനൊപ്പം കഴിയുകയായിരുന്നു ഷൈനി.

കൈയോടെ രണ്ടുപേരെയും പോലീസ് അറസ്റ്റുചെയ്ത് ഇരവിപുരം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. കാമുകീകാമുകന്മാര്‍ ഇരവിപുരം പോലീസ് സ്‌റ്റേഷനിലാണ്.പോലീസ് നടപടികള്‍ വെള്ളിയാഴ്ച ഉണ്ടാകും. അടക്കം ചെയ്ത മൃതദേഹം ആരുടേതെന്നറിയാന്‍ പറവൂര്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+