കൈവെട്ട് കേസ്: സമുദായത്തിന് മാനക്കേടുണ്ടാക്കി
മലപ്പുറം എല്ലാതരം തീവ്രവാദത്തെയും ചെറുക്കാന്‍ കോട്ടയ്ക്കലില്‍ നടന്ന മുസ്ലീം സംഘടനകളുടെ യോഗം ആഹ്വാനം ചെയ്തു. വളരെ ന്യൂനപക്ഷമായ ഒരു വിഭാഗം ചെയ്ത പ്രവൃത്തികള്‍ കാരണം മുസ്ലീം സമുദായത്തെയാകെ അടച്ചാക്ഷേപിക്കുന്ന സാഹചര്യമുണ്ടായെന്ന് യോഗത്തിന് ശേഷം പികെ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെതിരേ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കോട്ടയ്ക്കലില്‍ നടന്ന മുസ്ലീം സംഘടനകളുടെ യോഗത്തില്‍ ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയിരുന്നു. ഭാവിയില്‍ എല്ലാ തരത്തിലും ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലര്‍ ഫ്രണ്ടിനെയും ഒറ്റപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ സ്വഭാവം പുറത്തു വന്ന സാഹചര്യത്തില്‍ വ്യാപകമായ പ്രചാരണം നടത്താന്‍ യോഗം തീരുമാനിച്ചു. മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണു യോഗം ചേര്‍ന്നത്.
ജമാ അത്തെ ഇസ്ലാമിയെ യോഗത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ കോഴിക്കോട് ജമാ അത്തെ ഇ്സ്ലാമിയുമായി മുസ്ലീം ലീഗ് നടത്തിയ രഹസ്യ ചര്‍ച്ച വിവാദമായിരുന്നു. തുടര്‍ന്ന് ഈ സംഘടനയുമായി സഹകരണമുണ്ടാകില്ലെന്ന് ലീഗ് നിലപാടെടുത്തത്.












Click it and Unblock the Notifications