പൂസാവല്‍ കൂടുന്നു; മദ്യവില്‍പന റെക്കോര്‍ഡില്‍

ഓണക്കാലം അടുക്കുന്നതോടെ പതിവിലധികം മദ്യം സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുകയും ചെയ്യും. കഴിഞ്ഞ നാലു മാസം മലയാളി കുടിച്ചു തീര്‍ത്തത് 68.32 ലക്ഷം കെയ്‌സ് മദ്യവും 26.92 കെയ്്‌സ് ബിയറുമാണ്.
2009 ഏപ്രില്‍ മുതല്‍ ജൂലൈവരെ കുടിച്ചതിനെക്കാള്‍ 6.70 ലക്ഷം കേയ്‌സ് മദ്യവും 1.29 ലക്ഷം കേയ്‌സ് ബിയറുമാണ് ഈ വര്‍ഷം കേരളം അതേസമയം കൊണ്ട് കുടിച്ചത്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജുലൈ വരെ ആദ്യനാലുമാസത്തെ കണക്കുകള്‍ അനുസരിച്ച് 2091.38 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റുപോയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത് കേരളത്തിലാണ്, ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയുടെ മദ്യതലസ്ഥാനമെന്ന പേര് തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ചു കേരളത്തിന് സ്വന്തം
മദ്യവില്‍പ്പന വഴി 1653.87 കോടി രൂപയാണ് നികുതി ഇനത്തില്‍ സര്‍ക്കാരിനു ലഭിച്ചത്. മദ്യ ഇനത്തില്‍ ഏറ്റവും കൂടുതല്‍ നികുതി സമ്പാദിച്ച സംസ്ഥാനവും കേരളംതന്നെയെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.
മലയാളിയുടെ മദ്യത്തിന്റെ ഉപയോഗവും ജനസംഖ്യയും താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ 8.3 ലീറ്റര്‍ മദ്യമാണ് ഓരോ മലയാളിയുടെയും ക്വോട്ട.
മദ്യത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗത്തില്‍ പഞ്ചാബാണു തൊട്ടുപിന്നില്‍ 7.9 ലീറ്റര്‍. ഇതുപക്ഷേ ബീവേജസ് കോര്‍പറേഷന്‍വഴി വിറ്റ മദ്യംമാത്രം കണക്കാക്കിയാണ്. അനധികൃതമായി സംസ്ഥാനത്തെത്തുന്നതും കള്ളുഷാപ്പുകള്‍ വഴി വിറ്റഴിക്കുന്നതും സൈനിക ക്വാട്ടയില്‍ ലഭിക്കുന്നതുമായ മദ്യത്തിന്റെ കണക്കുകള്‍ ഇതിന് പുറത്താണ്.
നിലവില്‍ ജനസംഖ്യാനുപാത കണക്കു നോക്കിയാല്‍ സംസ്ഥാനത്തെ ഓരോ മലയാളിയും 1340 രൂപചെലവിട്ട് നാലുകാലില്‍ നടക്കുന്നു.ഈ നാലുമാസംകൊണ്ട് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 344.54 കോടിയുടെ നികുതി വര്‍ധനവാണുണ്ടായത്. വില്‍പനയില്‍ 20% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
കാര്യങ്ങള്‍ ഇതേരീതിയില്‍ തുടരുകയാണെങ്കില്‍ സര്‍ക്കാരിന് 2010ല്‍ 6500 കോടി രൂപ മദ്യം വിറ്റുള്ള വരുമാനമായി ലഭിയ്ക്കും. 5040 കോടിയായിരുന്നു കഴിഞ്ഞവര്‍ഷം നികുതി വരുമാനം. 100 രൂപയ്ക്ക് ബീവറേജസ് കോര്‍പറേഷനില്‍നിന്ന് മദ്യം വാങ്ങിയാല്‍ 80 രൂപയും സര്‍ക്കാരിനാണു ലഭിക്കുന്നത്. 18 രൂപ മദ്യ കമ്പനിക്കും രണ്ടു രൂപ കോര്‍പറേഷനും ലഭിക്കും.












Click it and Unblock the Notifications