പഠനച്ചെലവിനായി കന്യകാത്വം ലേലം ചെയ്തു
ലണ്ടന്‍: മെഡിക്കല്‍ വിദ്യാഭ്യാസത്തിനു പണം കണ്ടെത്താനായി ഹംഗേറിയന്‍ പെണ്‍കുട്ടി ഓണ്‍ലൈന്‍ വഴി തന്റെ കന്യകാത്വം ലേലം ചെയ്തു.
രണ്ടു ലക്ഷം പൗണ്ടിനാണ് 18കാരിയായ പെണ്‍കുട്ടി തന്റെ കന്യകാത്വം ലേലം ചെയ്തത്. വെബ്‌സൈറ്റിലൂടെ നടത്തിയ ലേലത്തില്‍ പേരുവെളിപ്പെടുത്താത്ത ബ്രിട്ടീഷ് യുവാവാണ് മിസ് സ്പ്രിംഗ് എന്ന പേരില്‍ വെബ്‌സൈറ്റില്‍ ലേലപരസ്യം നല്‍കിയ പെണ്‍കുട്ടിയുടെ കന്യകാത്വം സ്വന്തമാക്കിയത്.
തന്റെ കുടുംബത്തെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന വന്‍ സാമ്പത്തിക ബാധ്യത രൂക്ഷമായതോടെയാണ് താന്‍ ഇങ്ങനെ ഒരു വഴി കണെ്ടത്തിയതെന്ന് സ്പ്രിംഗ് പറഞ്ഞു. സ്വിസ് ഫ്രാങ്കില്‍ നിന്ന് വലിയൊരു തുകയാണ് സ്പ്രിംഗിന്റെ അമ്മ വായ്പയായി എടുത്തിരുന്നത്.
കൃത്യമായി തിരിച്ചടക്കാനാവാതെ പലിശയും പലിശയുടെ പലിശയും ചേര്‍ത്ത് വായ്പ ഒരു വലിയൊരു തുകയായി. ഒടുവില്‍ ആകെയുള്ള വീട് നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വരുമെന്ന അവസ്ഥ എത്തിയപ്പോഴാണ് കന്യാകത്വം ഇന്റര്‍നെറ്റ് വഴി ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് സ്പ്രിംഗ് പറയുന്നു.
ഒരു ബ്രിട്ടീഷ് യുവാവും ഹംഗേറിയന്‍ യുവാവുമാണ് ലേലത്തിന്റെ അവസാനം വരെ രംഗത്തുണ്ടായിരുന്നത്. ഒടുവില്‍ തന്റെ പ്രശ്‌നങ്ങളോടു അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ച ബ്രിട്ടീഷ് യുവാവിനെ സ്പ്രിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം തനിക്ക് ഇപ്പോള്‍ ലഭിച്ചത് വലിയ ഒരു തുകയല്ലെന്നും സ്പ്രിംഗ് പറയുന്നു. ഈ തുകയുടെ പകുതിയും നികുതി കൊടുക്കേണ്ടി വരും. എങ്കിലും കടം വീട്ടിയ ശേഷം ബാക്കിയുള്ള തുക കൊണ്ട് പഠിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്പ്രിംഗ്.












Click it and Unblock the Notifications