കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാര്‍ വിജയവാഡയില്‍; വിഎസ് ചികിത്സയില്‍

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം നടക്കുന്നത് ഫോണിലൂടെ. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആയുര്‍വേദചികിത്സതുടങ്ങുകയും മറ്റു സിപിഎം മന്ത്രിമാര്‍ വിജയവാഡയില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയ്ക്ക് പോവുകയും ചെയ്തതോടെയാണ് ഭരണം ഫോണിലൂടെ നടത്താന്‍ തുടങ്ങിയത്.

സിപിഎമ്മിന്റെ 11 മന്ത്രിമാരും പാര്‍ട്ടി ചര്‍ച്ചകള്‍ക്കായി വിജയവാഡയിലാണ്, സിപിഎമ്മിന്റെ വിശാല കേന്ദ്ര കമ്മിറ്റി യോഗത്തിനായി തിരിച്ച മന്ത്രിമാര്‍ ഇനി സമ്മേളനം തീരുന്ന 10നു ശേഷമേ മടങ്ങൂ. കേന്ദ്ര കമ്മിറ്റിക്കു പുറത്തുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും ക്ഷണമുള്ളതിനാല്‍ എല്ലാ സിപിഎം മന്ത്രിമാരും വിജയവാഡയിലേക്കു പോയിരിക്കുകയാണ്.

വി.എസ ആയുര്‍വേദ ചികില്‍സയ്ക്കായി അവധിയെടുത്തതോടെ അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാനം നാഥനില്ലാത്ത അവസ്ഥയിലായി. പ്രതിസന്ധിയിലായ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളടക്കം നടക്കുന്നത് ഫോണ്‍ വഴിയാണ്.

ഇനി മൂന്നു ദിവസം കൂടി ഈ രീതിതന്നെയാകും തുടരുക. പാര്‍ട്ടി മന്ത്രിമാരടക്കമുള്ള നേതാക്കള്‍ കേരളത്തിനു പുറത്തും വി.എസ്. തലസ്ഥാനത്തും എന്നസ്ഥിതി വരുന്നത് ഇതാദ്യമാണ്. സിപിഎമ്മിന്റെ ഉന്നതതലത്തിലുള്ള ഒരു യോഗത്തില്‍ നിന്നും അച്യുതാനന്ദന്‍ ഇതേവരെ വിട്ടുനിന്നിട്ടില്ല.

സ്ഥിരമായി അലട്ടുന്ന നടുവേദനയ്ക്കാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരിക്കുന്നത്. രാവിലെ അഞ്ചരയോടെ ആരംഭിക്കുന്ന ചികില്‍സാവിധികള്‍ പത്തരയോടെ തീരും. 12 വരെ പൂര്‍ണ വിശ്രമം. ഉച്ചയോടെ ക്ലിഫ് ഹൗസിന്റെ താഴത്തെ നിലയില്‍ വന്നശേഷം വി.എസ്. കുറച്ചുനേരം അത്യാവശ്യ ഫയലുകളും മറ്റും നോക്കും. പടി കയറുന്നതു കഴിയുന്നത്ര കുറയ്ക്കണമെന്നാണു നിര്‍ദേശം. സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ട്.

ഓഗസ്റ്റ് 18 വരെ വിഎസിന്റെചികില്‍സ തുടരും. സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിക്കാന്‍ മാത്രമാകും ഇതിനിടെ പുറത്തിറങ്ങുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X