Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ അറസ്റ്റ്: അവ്യക്തത തുടരുന്നു

Madani
കൊല്ലം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയായ പിഡിപിചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ അറസ്റ്റ് ഏത് നിമിഷവും നടന്നേയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

കൊല്ലത്തെത്തിയ കര്‍ണാടക പൊലീസ് ഇക്കാര്യത്തില്‍ സംസ്ഥാന പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എസ്.പി.ഹര്‍ഷിത അത്തല്ലൂരി പൂര്‍ണ സഹായസഹകരണങ്ങള്‍ ഉറപ്പുനല്‍കി.

അറസ്റ്റ് വരിക്കാന്‍ താന്‍ തയ്യാറാണെന്ന് മദനി അന്‍വാര്‍ശ്ശേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ പിഡിപി പ്രവര്‍ത്തകര്‍ പ്രകോപിതരാണ്.

വൈകുന്നേരത്തോടെ വാര്‍ത്താസമ്മേളനം നടത്തിയ മദനി താന്‍ അറസ്റ്റ് വരിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചു. സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം നിയമപോരാട്ടം തുടരും.

തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരാരും നിയമവിധേയമല്ലാത്ത ഒരു പ്രതിഷേധത്തിനും മുതിരരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാത്രി വൈകിയും അന്‍വാര്‍ശ്ശേരിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

അന്‍വാര്‍ശ്ശേരിയില്‍ മദനി വാര്‍ത്താസമ്മേളനം നടത്തിയ അതേസമയത്ത് കര്‍ണാടക പോലീസ് സംഘം കൊല്ലത്ത് എസ്.പി. ഹര്‍ഷിത അത്തല്ലൂരിയെ കണ്ട് മദനിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വാറന്റ് കൈമാറി. മദനിയെ അറസ്റ്റുചെയ്യാന്‍ സഹായം നല്‍കണമെന്നായിരുന്നു ഇന്‍സ്‌പെക്ടര്‍ സിദ്ധപ്പയുടെ അഭ്യര്‍ത്ഥന.

മദനിയെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പിഡിപി ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ പ്രഖ്യാപിച്ചു. വേണ്ടിവന്നാല്‍ ജീവന്‍ ത്യജിക്കാന്‍പോലും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ ഒരു പ്രവര്‍ത്തകന്‍, പണിനടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കൊല്ലം എ.ആര്‍ ക്യാമ്പില്‍നിന്ന് 200 ഓളം പോലീസുകാരെ പ്രക്ഷുബ്ധമായ അന്‍വാര്‍ശ്ശേരിയിലേക്ക് അയച്ചിരിക്കുകയാണ്.

മദനിയുടെ അറസ്റ്റ് ഏതുനിമിഷവും ഉണ്ടായേക്കാമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കൃത്യമായ സമയം വെളിപ്പെടുത്തിയില്ല. കര്‍ണാടക പോലീസ് സംഘം മാധ്യമങ്ങളോട് ഒരു കാര്യവും വെളിപ്പെടുത്താന്‍ തയ്യാറായില്ല.

ഇതിനിടെ വേണ്ടത്ര തയ്യാറെടുപ്പില്ലാതെ അന്‍വാര്‍ശ്ശേരിയില്‍ പോയി മഅദനിയെ അറസ്റ്റ് ചെയ്യുക എളുപ്പമല്ലെന്ന് ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍ എസ്.പി.യെ അറിയിച്ചിട്ടുണ്ട്.

അറസ്റ്റിന്റെ സമയത്തെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ലെന്ന് രാത്രി വൈകിയും എസ്.പി.പറഞ്ഞു. കര്‍ണാടകത്തില്‍ നിന്നെത്തിയ പോലീസ് സംഘം പോലീസ് ക്ലബില്‍ ക്യാമ്പ് ചെയ്യുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+