ഇംഗ്ലീഷ് പറഞ്ഞില്ല; അധ്യാപിക കുട്ടികളെ പൊള്ളിച്ചു
ഹൈദരാബാദ്: സ്‌കൂളില്‍ ഇംഗ്ലീഷിനു പകരം തെലുങ്കു സംസാരിച്ച 13 കുട്ടികളെ പ്രധാനാധ്യാപിക തീക്കൊള്ളികൊണ്ട് പൊള്ളലേല്‍പ്പിച്ചു. ആന്ധ്രപ്രദേശിലെ വാറങ്കല്‍ ജില്ലയിലെ സര്‍ക്കാര്‍ െ്രെപമറിസ്‌കൂളിലാണ് സംഭവം നടന്നത്.
കഴിഞ്ഞയാഴ്ചയുണ്ടായ സംഭവം ചൊവ്വാഴ്ചയാണ് പുറംലോകമറിഞ്ഞത്. അധ്യാപികയുടെ ശിക്ഷയ്ക്ക് ഇരയായ ഏതാനും കുട്ടികള്‍ സ്‌കൂളില്‍നിന്ന് ഇറങ്ങി ഓടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
പ്രധാനാധ്യാപികയായ ശ്രുതി കീര്‍ത്തിയാണ് ഒന്നുമുതല്‍ നാലുവരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ കൈയിലും കാലിലും പിന്‍ഭാഗത്തും തീക്കൊള്ളികൊണ്ട് കുത്തിയത് ഇംഗ്ലീഷ് സംസാരിക്കാത്തതിന്റെ പേരില്‍ മുമ്പും ഈ അധ്യാപിക കുട്ടികളെ കഠിനമായി ശിക്ഷിച്ചതായി രക്ഷിതാക്കള്‍ ആരോപിച്ചു.
വാര്‍ത്ത പുറത്തറിഞ്ഞതോടെ രക്ഷിതാക്കള്‍ കുട്ടികള്‍ക്കൊപ്പം പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അധ്യാപികയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ആന്ധ്രയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് മീഡിയം വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. വര്‍ഷംതോറും അയ്യായിരം സ്‌കൂളുകളില്‍ പദ്ധതി വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.












Click it and Unblock the Notifications