മലയാളിയുടെ വധം: ഭാര്യയുള്‍പ്പെടെ 3പേര്‍അറസ്റ്റില്‍
ചെന്നൈ: മലയാളിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യയടക്കം മൂന്നു പേര്‍ അറസ്റ്റില്‍. കാട്ടുപാക്കത്തു താമസിക്കുന്ന പ്രേംരാജിനെ(54) കൊലപ്പെടുത്തിയ കേസിലാണു ഭാര്യ അനിത(42), പ്രഭാകരന്‍(28), സഹോദരന്‍ മദന്‍ എന്നിവരെ അറസ്റ്റു ചെയ്തത്.
അനിതയും പ്രഭാകരനും തമ്മിലുണ്ടായിരുന്ന ബന്ധം പ്രേംരാജ് അറിഞ്ഞതിനെത്തുടര്‍ന്ന് മൂവരും ചേര്‍ന്ന് ഇയാളെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് ഇവര്‍ കൊലനടത്തിയത്,
ബിസ്‌ക്കറ്റ് വാങ്ങി ചെറിയ കടകളില്‍ വില്‍പന നടത്തിയിരുന്ന പ്രേംരാജും അനിതയും വര്‍ഷങ്ങള്‍ക്കു മുന്‍പു കേരളത്തില്‍ നിന്നു കുടിയേറിയവരാണ്. ഇവര്‍ക്ക് 19വയസ്സുള്ള മകളുണ്ട്.
പ്രഭാകരനും അനിതയും തമ്മിലുള്ള ബന്ധം അറിഞ്ഞതിനെ തുടര്‍ന്നു പ്രേംരാജ് വഴക്കിട്ടു മറ്റൊരു വീട്ടിലേക്കു മാറിയിരുന്നു. പ്രഭാകരന്റെ സഹോദരന്‍ മദനന് മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ അനിത തീരുമാനിച്ചിരുന്നുവത്രേ.
വിവാഹത്തെ എതിര്‍ത്ത പ്രേംരാജിനെ മൂവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അപ്‌സരയുടെ മൊഴിയാണു കേസില്‍ തുമ്പുണ്ടാക്കിയത്. ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിനെ തന്റെ സമ്മതത്തോടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അനിത വെളിപ്പെടുത്തി.












Click it and Unblock the Notifications