മന്ത്രി പറയുന്നു; ധാരാളം കുടിയ്ക്കൂ വലിയ്ക്കൂ

റഷ്യയുടെ ധനകാര്യ മന്ത്രി അലക്‌സി കുദ്രിനാണ് പൌരന്‍മാരോട് ധാരാളം കുടിയ്ക്കാനും ധാരാളം പുകവലിക്കാനും ആവശ്യപെട്ടിരിക്കുന്നത്.
മദ്യത്തിന്റെയും പുകയിലയുടെയും ഉപഭോഗം കൂടുന്നത് നികുതിവരുമാനം കൂട്ടുമെന്നാണ് റഷ്യന്‍ ധനകാര്യ മന്ത്രിയുടെ കണ്ടെത്തല്‍.
ഒരു പായ്ക്കറ്റ് സിഗരറ്റ് വലിക്കുമ്പോള്‍ വലിക്കുന്നവര്‍ ചെയ്യുന്നത് വലിയൊരു സാമൂഹിക സേവനമാണ് ചെയ്യുന്നതെന്ന് കുദ്രിന്‍ പറയുന്നു. കാരണം അവര്‍ ചെലവഴിക്കുന്ന പൈസയില്‍ നിന്ന് ലഭിക്കുന്ന നികുതികൊണ്ട് സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്താന്‍ സര്‍ക്കാരിന് കഴിയും.
അതുപോലെ ജനനനിരക്ക് കുറയ്ക്കാനും ഇത് ഉപകരിക്കും. അതുകൊണ്ട് കുടിയന്‍മാരോടും വലിയന്‍മാരോടും എനിയ്‌ക്കൊരു കാര്യമേ പറയാനുള്ളു. ഇനിയും കുടിയ്ക്കു..ഇനിയും വലിയ്ക്കു..രാജ്യത്തെ സഹായിക്കു-മന്ത്രി പറയുന്നു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മദ്യത്തിന്റെയും സിഗരറ്റിന്റെയും ഉപഭോഗത്തില്‍ റഷ്യ ഇപ്പോള്‍ തന്നെ മുന്നിലാണ്. 65 ശതമാനം റഷ്യക്കാരും പുകവലിക്കുന്നവരാണ്. ഒരു ശരാശരി റഷ്യന്‍ പൗരന്റെ മദ്യ ഉപഭോഗം പ്രതിവര്‍ഷം 18 ലിറ്ററാണ്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ സിഗരറ്റിന് ഏറ്റവും കുറവ് എക്‌സൈസ് തീരുവ നിലവിലുള്ള രാജ്യം കൂടിയാണ് റഷ്യ. ഒരു പായ്ക്കറ്റ് സിഗരറ്റിന് 1.30 യു എസ് ഡോളറാണ് വില. മദ്യ ഉപഭോഗം മൂലമുള്ള രോഗങ്ങള്‍ കാരണം പ്രതിവര്‍ഷം അഞ്ചു ലക്ഷം പേര്‍ റഷ്യയില്‍ മരിക്കുന്നുണ്ട്. ഇതിനിടയിലാണ് മന്ത്രിയുടെ ഉപദേശം.
സിഗരറ്റിനും മദ്യത്തിനുമുള്ള എക്‌സൈസ് തീരുവ ഉയര്‍ത്താനുള്ള തീരുമാനം റഷ്യന്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.












Click it and Unblock the Notifications