Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം:എസ്പി ഓഫീസില്‍ യുവാവിന്റെ ആത്മഹത്യാ നാടകം

കൊല്ലം: എസ്പി ഓഫീസ് വളപ്പില്‍ യുവാവിന്റെ ആത്മഹത്യാ നാടകം. കൊല്ലം പുന്തലത്താഴം ദേവികാ ഭവനില്‍ വിഷ്ണുനാഥ് (26) ആണ് ആത്മഹത്യാ നാടകം കളിച്ചത്.

വിഷം കഴിയ്ക്കുകയാണെന്ന് പറഞ്ഞ് എന്തോ ദ്രാവകം കഴിച്ച വിഷ്ണുനാഥിനെ പൊലീസുകാര്‍ ആശുപത്രിയിലാക്കി. എന്നാല്‍ പിന്നീ്ട ഇയാള്‍ കഴിച്ചത് സിറപ്പാണെന്ന് കണ്ടെത്തി.

ഇയാളുടെ മുന്‍ കാമുകി കൊല്ലം എസ്പിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷ്ണുനാഥിനെ ഓഫീസിലേയ്ക്ക് വിളിപ്പിച്ചത്.

അയല്‍ക്കാരിയുമായി വിഷ്ണുനാഥ് പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വേറെ വിവാഹം ചെയ്തു.

എന്നാല്‍ വിവാഹശേഷവും യുവതിയെ വിഷ്ണുനാഥ് ശല്യം ചെയ്തുകൊണ്ടിരുന്നു. ഗള്‍ഫില്‍ ജോലിക്കുപോയ ഇവരുടെ ഭര്‍ത്താവ് മടങ്ങി വരാറായപ്പോള്‍ കാമുകി തന്റെയൊപ്പം വരണമെന്ന് വിഷ്ണുനാഥ് ശഠിച്ചു.

നേരത്തേയെടുത്ത ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കാമുകി കൊല്ലം എസ്.പി ക്ക് പരാതി നല്‍കുകയായിരുന്നു.

പരാതി രമ്യമായി പരിഹരിക്കാന്‍ വിഷ്ണുനാഥിനെ പലവട്ടം കൊല്ലം ഡിവൈ.എസ്.പി. ഓഫീസില്‍ വിളിച്ചിട്ടും ഇയാള്‍ എത്തിയിരുന്നില്ല. വെള്ളിയാഴ്ച അച്ഛനും അമ്മയ്ക്കുമൊപ്പം ഇയാള്‍ ഡിവൈ.എസ്.പി. ഓഫീസിലെത്തി.

ഈ സമയം ഡിവൈ.എസ്.പി. കൃഷ്ണകുമാര്‍ ഓഫീസില്‍ ഇല്ലായിരുന്നു. കുറച്ചുകഴിഞ്ഞ് ഡിവൈ.എസ്.പി.യുടെ വാഹനം എസ്.പി. ഓഫീസ് വളപ്പിനുള്ളിലേക്ക് വരുമ്പോള്‍ വിഷ്ണുനാഥ് ഏതോ ദ്രാവകം കഴിച്ച് വീണു.

ഉടന്‍ ഇയാളെ ആശുപത്രിയിലാക്കി. പിന്നീട് പരിശോധനയിലാണ് വിഷ്ണുനാഥ് കഴിച്ചത് സിറപ്പാണെന്ന് തെളിഞ്ഞത്.

ആശുപത്രിയില്‍നിന്ന് ഡിസ്ച്ചാര്‍ജ്ജ് ചെയ്ത വിഷ്ണുനാഥിനെതിരെ പോലീസ് കേസെടുത്തു. പോലീസിനെ കബളിപ്പിച്ചതിനും പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തതിനും പോലീസ് വേറെ കേസ് രജിസ്റ്റര്‍ ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+