ശബരിമലയില്‍ നിത്യപൂജ പരിഗണിക്കണം

ശബരിമലയില്‍ നിത്യപൂജയും ഭക്തര്‍ക്കു പ്രവേശനവും നടപ്പാക്കുന്നതിന് തടസമെന്താണെന്ന് മനസിലാകുന്നില്ലെന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍, പി ഭവദാസന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തി മൂന്നുമാസത്തിനകം നിലപാട് അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
പതിനെട്ടാംപടിയുടെ വീതി കൂട്ടുന്ന കാര്യത്തില്‍ ഭക്തരുടെ അഭിപ്രായത്തിനാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നും കോടതി പറഞ്ഞു. പതിനെട്ടാംപടിയുടെ വീതി കൂട്ടുന്നതും ക്ഷേത്രത്തിന്റെ വാസ്തുഘടനയില്‍ മാറ്റംവരുത്തുന്നതും വിശ്വാസത്തെ ഹനിക്കുന്നതായതിനാല്‍ നിലിവിലുള്ള സ്ഥിതിയില്‍ മാറ്റംവരുത്താനാവില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് കോടതി അംഗീകരിച്ചില്ല. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നു കോടതി വ്യക്തമാക്കി.
ഭക്തജനങ്ങള്‍ക്കു സുഗമമായി ദര്‍ശനം നടത്താനുള്ള സാഹചര്യം ഇപ്പോഴില്ല എന്ന പരാതിയിലാണ് പതിനെട്ടാം പടിയുടെ വീതി കൂട്ടുന്നതുള്‍പ്പെടെ കാര്യങ്ങള്‍ സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്.












Click it and Unblock the Notifications