Get Updates
Get notified of breaking news, exclusive insights, and must-see stories!

വരന്‍ മുങ്ങി; വധുവിന് അയല്‍ക്കാരന്‍ താലിചാര്‍ത്തി

അമ്പലപ്പുഴ: വിവാഹദിവസം വരന്‍ മുങ്ങിയതിനെത്തുടര്‍ന്ന് വധുവിന് അയല്‍വാസി താലിചാര്‍ത്തി. ആലപ്പുഴ ജില്ലിയിലെ അമ്പലപ്പുഴയിലെ കരുമാടിയിലാണ് നാടകീയമായ രംഗങ്ങള്‍ നടന്നത്.

കരുമാടി കിഴക്കേ ഐക്യത്തറ കൃഷ്ണന്‍കുട്ടി-മണിയമ്മ ദമ്പതികളുടെ മകള്‍ ബീനയും തോട്ടപ്പള്ളി നാലുചിറ കിഴക്കേച്ചിറ രജിമോനും തമ്മിലുള്ള വിവാഹം വെള്ളിയാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. കരുമാടി എസ്എന്‍ഡിപി ഹാളായിരുന്നു വിവാഹവേദിയായി തീരുമാനിച്ചത്.

രാവിലെ 10നും 10.30നും ഇടയ്ക്കായിരുന്നു മുഹൂര്‍ത്തം. എന്നാല്‍ സമയമായിട്ടും വരനെയും വീട്ടുകാരെയും കാണാതിരുന്നതിനെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തിരക്കിയപ്പോഴാണ് വരന്‍ മുങ്ങിയ വിവരം അറിയുന്നത്.

പുലര്‍ച്ചെ മരുന്നുവാങ്ങാനായി പോയ രജിമോന്‍ മുഹൂര്‍ത്തസമയമായിട്ടും എത്തിയില്ലെന്നാണ് വരന്റെ വീട്ടുകാര്‍ അറിയിച്ചത്. പല സ്ഥലത്തും തിരക്കിയിട്ടും ഫലമുണ്ടായില്ലത്രേ. രജിമോനെ കാണാനില്ലെന്നുകാട്ടി ഇതിനിടെ വീട്ടുകാര്‍ അമ്പലപ്പുഴ പോലീസില്‍ പരാതിയും നല്‍കി.

മൊബൈലിലേക്ക് ആദ്യം വിളിച്ചപ്പോള്‍ ബെല്ലുണ്ടായിരുന്നെങ്കിലും പിന്നീടത് സ്വിച്ച് ഓഫായിരുന്നു. രണ്ടു ജോഡി ഡ്രസും വീട്ടില്‍നിന്ന് കാണാനില്ലെന്നു വ്യക്തമായതോടെയാണ് യുവാവ് മുങ്ങിയതാണെന്ന് മനസിലായത്.

തുടര്‍ന്ന് വധുവിന്റെ വീട്ടുകാരും ബന്ധുക്കളും നടത്തിയ ചര്‍ച്ചയിലാണ് അയല്‍വാസിയും ബന്ധുവുമായ ബാബുവുമായി ബീനയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. മാതാപിതാക്കള്‍ മരിച്ച ബാബുവിന്റെ ബന്ധുക്കള്‍ക്കും ഇതിന് പൂര്‍ണ സമ്മതമായിരുന്നു.

കരുമാടിയില്‍ ഓട്ടോെ്രെഡവറായ ബാബു ഉച്ചയ്ക്കുശേഷം 2.30ന് അതേ പന്തലില്‍ ബീനയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി.

ഒരുവര്‍ഷം മുമ്പാണ് വിവാഹം ബീനയുടെയും രജിമോന്റെയും വിവാഹം ഉറപ്പിച്ചത്. ഇതിനുശേഷം മിക്കപ്പോഴും രജിമോന്‍ ഫോണില്‍ ബീനയുമായി സംസാരിക്കുമായിരുന്നത്രെ. സ്ത്രീധനത്തുകയായി ഒരുലക്ഷം രൂപയും രജിമോന് വധുവിന്റെ വീട്ടുകാര്‍ നല്‍കിയിരുന്നു.

ഹൈദരാബാദില്‍ സ്വകാര്യ കമ്പനിയില്‍ ജോലി നോക്കിയിരുന്ന രജിമോന്‍ വിവാഹത്തലേന്നും ബീനയുടെ വീട്ടിലെത്തിയിരുന്നു. അപ്രതീക്ഷിതമായി ഇയാള്‍ മുങ്ങിയതിന്റെ കാരണം ഇരുവീട്ടുകാര്‍ക്കും വ്യക്തമല്ല. കബളിപ്പിക്കലിനെതിരേ വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+