യേശു എയ്ഡ്‌സ് രോഗിയായിരുന്നു: പാസ്റ്റര്‍

ദക്ഷിണാഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്ന എയ്ഡ്‌സ് രോഗത്തിനെതിരെ പോരാടാനുള്ള ആഹ്വാനം നല്‍കുന്നതിനിടെയായിരുന്നു യേശു എച്ച്‌ഐവി പൊസിറ്റീവ് ആയിരുന്നുവെന്ന് പാസ്റ്ററായ സൊല സ്‌കൊസാന പറഞ്ഞത്.
എന്നാല്‍ ജീസസ് രോഗിയും ആലംബഹീനനും ആയിരുന്നുവെന്ന് ബൈബിളില്‍ പല ഭാഗങ്ങളിലും പറയുന്നുണ്ടെന്നും ആളുകളെ പരിചരിക്കുകയും അവര്‍ക്കായി നല്ലത് ചെയ്യുകയും ചെയ്യുന്ന ദൈവത്തെ ചിത്രീകരിക്കുകയാണ് ഒരു പാസ്റ്റര്‍ എന്ന നിലയില്‍ തന്റെ ധര്‍മ്മമെന്ന് പറഞ്ഞ് സ്‌കൊസാന തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചു.
പോരാത്തതിന്, ആരാധനാ സമൂഹത്തിനു മുന്നില്‍ വച്ച് നൂറോളം വരുന്ന യുവാക്കളുമൊത്ത് എച്ച് ഐ വി പരിശോധനയ്ക്ക് വിധേയനാവുകയും ചെയ്തു.
സ്‌കൊസാനയുടെ രണ്ട് സഹോദരിമാര്‍ കഴിഞ്ഞ മാസം എയിഡ്‌സ് ബാധിച്ച് മരിച്ചിരുന്നു. എയിഡ്‌സ് ബാധ മൂലം ഒരു ദിവസം ആയിരം പേരില്‍ കൂടുതല്‍ മരണത്തിന് കീഴടങ്ങുന്ന സാഹചര്യത്തിലും ക്രിസ്ത്യന്‍ പുരോഹിതര്‍ മൗനമാചരിക്കുകയാണ്.
ഇതു മൂലമാണ് താന്‍ ഇത്തരമൊരു പ്രഭാഷണത്തിലൂടെ എയിഡ്‌സ് രോഗത്തിനെതിരെ പോരാടാന്‍ വിശ്വാസികളെ പ്രേരിപ്പിച്ചതെന്ന് സ്‌കൊസാന പറയുന്നു.
സ്‌കൊസാനയുടെ പ്രവര്‍ത്തി ദക്ഷിണാഫ്രിക്കയിലെ എയിഡ്‌സ് കൌണ്‍സിലിന്റെ പ്രശംസയ്ക്ക് പാത്രമായി എങ്കിലും ദൈവപുത്രനെ എയിഡ്‌സുമായി ബന്ധപ്പെടുത്തിയത് പുരോഹിതന്മാര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.












Click it and Unblock the Notifications