Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ പണിമുടക്ക് തുടങ്ങി

Hartal
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് തുടങ്ങി. വിഷമദ്യ ദുരന്തം മൂലം 20 പേര്‍ മരിച്ച മലപ്പുറം ജില്ലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.

പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിന് പോലീസ്‌സേനാവിന്യാസം ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

തൊഴിലാളി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ രാവിലെ 11.30 ഓടെ ദില്ലിയിലെ ജന്തര്‍മന്തറില്‍ പ്രകടനവും പ്രതിഷേധ യോഗവും ചേരും. ഐഎന്‍ടിയുസി., സിഐടിയു, എഐടി. യുസി, എസ്ടിയു, എച്ച്എംഎസ്, യുടിയു സി, ടിയുസിഐ, തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വിലക്കയറ്റവും ഓഹരിവില്പനയും തടയുക, തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികളെ സഹായിക്കാന്‍ ദേശീയനിധി രൂപവത്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക് .

കേന്ദ്രസംസ്ഥാന ജീവനക്കാരും വിവിധ സര്‍വീസ്‌മേഖലകളിലുള്ളവരും പണിമുടക്കില്‍ പങ്കെടുക്കും. ബാങ്ക്, ടെലികോം, എല്‍ഐസി തുടങ്ങിയ മേഖലകളെയും പണിമുടക്ക് ബാധിക്കും.

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പടെയുള്ള സര്‍വീസുകള്‍ തിങ്കളാഴ്ച രാത്രി മുതല്‍തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിവിധ വിമാനക്കമ്പനികള്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാനസര്‍വീസുകളും റദ്ദാക്കി.

തിങ്കളാഴ്ച അര്‍ദ്ധരാത്രിമുതല്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിവരെ നീളുന്ന 24 മണിക്കൂര്‍ പണിമുടക്കില്‍ നിന്ന് പാല്‍, പത്രം, ആശുപത്രി എന്നീ അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

ഇടതുപക്ഷ ട്രേഡ്‌യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനോട് സംസ്ഥാനസര്‍ക്കാര്‍ അനുകൂലമനോഭാവത്തിലാണ്. ഇതുമൂലം കേരളത്തില്‍ പണിമുടക്ക് ബന്ദിന്റെ സ്വഭാവം കൈവരിച്ചേക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+