ഖുറാന്‍ കത്തിക്കല്‍: ഒബാമയ്‌ക്കെതിരെ പ്രതിഷേധം

ഖുറാന്‍ കത്തിച്ചാല്‍ പ്രസിഡന്റ് ബരാക് ഒബാമയെ വധിക്കണം എന്ന് കാബൂളില്‍ നടന്ന റാലിയില്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
കാബൂളിലെ മിലാദ് ഉള്‍നബി പള്ളിക്ക് മുന്നിലാണ് പ്രതിഷേധക്കാര്‍ യോഗം ചേര്‍ന്നത്. ഫ്്‌ളോറിഡയിലെ ദി ഡൌ വേള്‍ഡ് ഔട്ട്‌റീച്ച് സെന്ററാണ് 11ന് ഖുറാന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇതിനെതിരെ ഒബാമയുടെ മരണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും പള്ളി വികാരി ടെറി ജോണ്‍സിന്റെ കോലവും ഏന്തിയാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്.
ഇസ്ലാം മതം വഞ്ചകരുടെ മതമാണെന്നും ചെകുത്താനാണ് മുസ്ലിങ്ങളെ നയിക്കുന്നതെന്നുമാണ് ഡൌ വേള്‍ഡ് ഔട്ട്‌റീച്ച് സെന്റര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഖുറാന്‍ അഗ്‌നിക്കിരയാക്കല്‍ ദിനത്തെക്കുറിച്ച് വെബ്‌സൈറ്റിലൂടെയും ഫേസ്ബുക്കിലൂടെയും പള്ളി അറിയിപ്പ് നല്‍കുന്നുണ്ട്.
മാത്രമല്ല, സമാന ചിന്താഗതിക്കാരെ സെപ്റ്റംബര്‍ 11ന് വൈകുന്നേരം ആറുമണിക്കും ഒമ്പതിനുമിടയില്‍ നടക്കുന്ന ഖുറാന്‍ കത്തിക്കല്‍ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇസ്ലാം വിരുദ്ധ സന്ദേശം അച്ചടിച്ച ടീ ഷര്‍ട്ടുകള്‍ വിതരണം ചെയ്തതിലൂടെയും ഈ പള്ളി വിവാദം സൃഷ്ടിച്ചിരുന്നു.












Click it and Unblock the Notifications